യൂറോപ്പിൽ വീണ്ടും കൊവിഡ് ഭീതി, നെതർലാൻഡ്‌സിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു

അഭിറാം മനോഹർ| Last Modified ശനി, 13 നവം‌ബര്‍ 2021 (20:16 IST)
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലാൻഡ്‌സിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്‌ച്ച‌ത്തേക്കാണ് ലോക്‌ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും ഇവിടെ വാക്‌സിൻ സ്വീകരിച്ചവരാണ്.

ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിന് മുൻപത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്ക്. കൊവിഡ് ഭീതി ഉയർന്നതോടെ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ ലോകത്തെ പകുതിയിലേറെ കൊവിഡ് രോഗികളും യൂറോപ്പിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :