ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
ഇറാന് ചൈന ആയുധങ്ങള്‍ നല്‍കുമെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ആയുധങ്ങള്‍ നല്‍കിയാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50% അധികതീരുക ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്തമാസം ചൈന സന്ദര്‍ശിക്കാന്‍ ഇരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. അടുത്തമാസം ഇറാനിലേക്ക് ചൈന പുതിയ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അയക്കാന്‍ ഒരുങ്ങുന്നു എന്നാണ് സിഎന്‍എ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഹോര്‍മുസ് വഴി ഒരു കപ്പലും ഇനി കടക്കില്ലെന്ന് അമേരിക്ക. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം വന്നത്. ഹോര്‍മോസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം പൂര്‍ണമായും തടയുമെന്നും ഒരു കപ്പലിനെയും ഹോര്‍മുസ് കടലിടുക്കു വഴി കടത്തിവിടില്ലെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.
ആണവ വിഷയത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് ട്രംപ് വ്യക്തമാക്കി. ഹോര്‍മോസ് കടലിടുക്കിലേക്ക് പ്രവേശിക്കുന്നതും അവിടെ നിന്ന് പുറത്തേക്ക് പോകുന്നതുമായ എല്ലാ കപ്പലുകളെയും അമേരിക്കന്‍ നാവികസേന തടയുമെന്ന് ട്രംപ് പറഞ്ഞു.