അനുബന്ധ വാര്‍ത്തകള്‍
- അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം
- Donald Trump: ഇസ്രയേലിന്റെ ധൈര്യം യുഎസ് പിന്തുണ; സ്ഥിതി വഷളാക്കി ഡൊണാള്‍ഡ് ട്രംപ്
- Israel - Iran Attacks Live: 'യുദ്ധം തുടങ്ങി, ഒരു കരുണയും പ്രതീക്ഷിക്കണ്ട'; ഇറാന്റെ മുന്നറിയിപ്പ്
- ലോകത്തിലെ ഏറ്റവും സുരക്ഷിതമായ 10 എയര്‍ലൈനുകള്‍: പട്ടികയില്‍ ഏതെങ്കിലും ഇന്ത്യന്‍ എയര്‍ലൈന്‍ ഉണ്ടോ?
- കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം
What is Bunker-Buster Bombs: യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബ് ചോദിച്ചത് വെറുതെയല്ല; ഇസ്രയേലിന്റെ 'പ്ലാന്‍ ബി', എന്തും സംഭവിക്കാം
Bunker-Buster Bombs: ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവായുധ ഊര്‍ജ്ജ സംഭരണികള്‍ തകര്‍ക്കാന്‍ വേണ്ടിയാണ് ഇസ്രയേല്‍ ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം
Israel vs Iran Conflict
What is Bunker-Buster Bombs: ഇറാനെതിരെ യുഎസിന്റെ സഹായം തേടി ഇസ്രയേല്‍. ഇറാനെ ആക്രമിക്കാന്‍ യുഎസിനോടു ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍-ഇറാന് സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ആണവായുധ ഊര്‍ജ്ജ സംഭരണികള്‍ തകര്‍ക്കാന്‍ വേണ്ടിയാണ് ഇസ്രയേല്‍ ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. വലിയ പര്‍വതങ്ങളില്‍ താഴേക്ക് തുരന്ന് അതീവസുരക്ഷയിലാണ് ഇറാനിലെ ആണവായുധ ഊര്‍ജ പ്ലാന്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. അവ തകര്‍ക്കാനുള്ള വീര്യം ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ക്ക് ഉണ്ടെന്നാണ് കരുതുന്നത്. യുഎസ് എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചാണ് ബങ്കര്‍-ബസ്റ്റര്‍ ബോംബുകള്‍ കൊണ്ട് ആക്രമണം നടത്തുക. ഇറാന്റെ ആണവായുധ കേന്ദ്രങ്ങളെ ആക്രമിക്കുക എന്ന ലക്ഷ്യം ഇസ്രയേലിനുള്ളതിനാല് യുഎസ് സഹായം കൂടി ലഭിച്ചാല്‍ സ്ഥിതി കൂടുതല്‍ വഷളാകും.
ഉപരിതലത്തില്‍ നിന്ന് ആഴത്തിലേക്ക് തുളച്ചുകയറി സ്ഫോടനം ഉണ്ടാക്കുന്ന രീതിയാണ് ബങ്കര്‍-ബസ്റ്റര്‍ ബോബുകളുടേത്. ആഴത്തില്‍ കുഴിച്ചിടാനും ഭൂഗര്‍ഭ തുരങ്കങ്ങളെ പോലും നശിപ്പിക്കാനും കഴിവുള്ളതാണ് തങ്ങളുടെ ബങ്കര്‍-ബസ്റ്റര്‍ ബോംബുകളെന്ന് യുഎസ് വ്യോമസേന അവകാശപ്പെടുന്നു. സ്ഫോടനത്തിനു മുന്‍പ് 60 മീറ്റര്‍ ആഴത്തിലേക്ക് പോകാനുള്ള കഴിവ് ഇവയ്ക്കുണ്ടെന്ന് കരുതപ്പെടുന്നു.
ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രയേലിനു യുഎസിന്റെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ട്. മധ്യപൂര്‍വദേശത്തേക്കു യുഎസ് കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ നീക്കം തുടങ്ങിയതായി വാര്‍ത്താ ഏജന്‍സിയായ 'റോയിട്ടേഴ്സ്' റിപ്പോര്‍ട്ട് ചെയ്തു. മധ്യപൂര്‍വദേശത്ത് യുഎസിന്റെ നാല്പതിനായിരം സൈനികരും വ്യോമപ്രതിരോധ സംവിധാനങ്ങളും പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളുമുണ്ട്.