കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

മോഡി കാനഡ ഖലിസ്ഥാൻ പ്രതിഷേധം,ഖലിസ്ഥാൻ പിന്തുണയ്ക്കുന്ന പ്രതിഷേധം,കാനഡയിൽ മോഡിക്കെതിരായ പ്രതിഷേധം,നരേന്ദ്ര മോദി ഖലിസ്ഥാൻ,Modi Canada Khalistani protests,Khalistani supporters protest in Canada,Anti-Modi protest Canada,Narendra Modi Khalistan controver
അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജൂണ്‍ 2025 (17:18 IST)
Modi Khalistan protest
ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാന്‍ കാനഡയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഖലിസ്ഥാന്‍ വിഘടനവാദികളുടെ പ്രതിഷേധം. ആല്‍ബര്‍ട്ടയിലെ കനാസ്‌കിസില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി.


പ്രധാനമന്ത്രിയുടെ കാനഡ സന്ദര്‍ശനത്തിന് മുന്‍പ് തന്നെ ഖലിസ്ഥാന്‍ അനുകൂല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. കാല്‍ഗറിയിലെ ഒരു സംഘം ഖലിസ്ഥാന്‍ വിഘടനവാദികള്‍ മോദി വിരുദ്ധ പ്രതിഷേധം സംഘടിപ്പിക്കുകയും കനേഡിയന്‍ പ്രധാനമന്ത്രി കാര്‍ണിയോട് കാനഡയിലെ മോദി രാഷ്ട്രീയം അവസാനിപ്പിക്കാനും ആവശ്യപ്പെട്ടതായി കനേഡിയന്‍ മാധ്യമപ്രവര്‍ത്തകന്‍ ഡാനിയല്‍ ബോര്‍ഡ്മാനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതായും ബോര്‍ഡ്മാന്‍ പറഞ്ഞു. ഖലിസ്ഥാന്‍ വിഘടനവാദികളോടും അനുയായികളോടും കാനഡ കാണിക്കുന്ന മൃദുസമീപനത്തില്‍ ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും ബാധിച്ചിരുന്നു. മാര്‍ക് കാര്‍ണി പ്രധാനമന്ത്രിയായതോടെ ഇന്ത്യ- കാനഡ ബന്ധം വീണ്ടും സൗഹാര്‍ദ്ദപരമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :