Israel - Iran Attacks Live: 'യുദ്ധം തുടങ്ങി, ഒരു കരുണയും പ്രതീക്ഷിക്കണ്ട'; ഇറാന്റെ മുന്നറിയിപ്പ്

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്

Israel Attack, Israel vs Iran Attacks Live, Israel vs Iran news, Tehran attack Israel, Iran attacking israel, Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Tehran, ഇസ്രയേല്‍ ഇറാന്‍, ഇറാനില്‍ സ്‌ഫോടനം, ഇറാനെത
Tehran| രേണുക വേണു| Last Modified ബുധന്‍, 18 ജൂണ്‍ 2025 (08:05 IST)
Ayatollah Khamenei

Israel - Iran Attacks Live: ഇറാന്‍ കീഴടങ്ങണമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്ത്യശാസനത്തിനു പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേലിനെതിരായ യുദ്ധം ആരംഭിച്ചെന്നും തങ്ങളില്‍ നിന്ന് യാതൊരു കരുണയും ഇനി പ്രതീക്ഷിക്കേണ്ടെന്നും ഖമനയി മുന്നറിയിപ്പ് നല്‍കി.

' നീതിമാനായ പരമാധികാരിയുടെ നാമത്തില്‍ ഞങ്ങള്‍ യുദ്ധം (പോരാട്ടം) ആരംഭിക്കുന്നു. ഭീകരവാദികളായ സയണിസ്റ്റ് രാഷ്ട്രത്തിനു ശക്തമായ മറുപടി നമ്മള്‍ കൊടുക്കണം. യാതൊരു കരുണയും ഞങ്ങളില്‍ നിന്ന് അവര്‍ക്ക് ലഭിക്കില്ല,' എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഖമനയി മുന്നറിയിപ്പ് നല്‍കി.

ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം ആറാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ഇറാന്‍ നിരുപാധികം കീഴടങ്ങണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞിരുന്നു. ഖമയനി ഒളിവില്‍ കഴിയുന്ന സ്ഥലം തങ്ങള്‍ക്കു അറിയാമെന്നും തല്‍ക്കാലം അദ്ദേഹത്തെ ഇല്ലാതാക്കാന്‍ നോക്കുന്നില്ലെന്നുമാണ് ട്രംപ് പറഞ്ഞത്. പരമോന്നത നേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം ഇറാനെ കൂടുതല്‍ ചൊടിപ്പിച്ചു. ഇന്നു രാവിലെയും ഇസ്രയേലിലെ ടെല്‍ അവീവില്‍ ശക്തമായ പൊട്ടിത്തെറി ഉണ്ടായി. ഇറാന്‍ തങ്ങള്‍ക്കെതിരെ മിസൈല്‍ ആക്രമണം തുടരുകയാണെന്ന് ഇസ്രയേല്‍ സൈന്യം ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാനിലെ 224 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 24 പേര്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേലും പറയുന്നു. ഇസ്രയേലിനു യുഎസ് പിന്തുണ കൂടി ലഭിക്കുന്ന സാഹചര്യത്തില്‍ ഇറാന്റെ ഓരോ നീക്കങ്ങളും അതിവേഗത്തില്‍ ആയിരിക്കും. വരും മണിക്കൂറുകളിലും ആക്രമണം തുടരാനാണ് ഇറാന്റെ തീരുമാനം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :