അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍; വൈറ്റ് ഹൗസില്‍ അടിയന്തിരയോഗം

ഇത് തകര്‍ക്കുന്നതിന് വേണ്ടിയാണ് ബങ്കര്‍ ബ്ലസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം.

Donald Trump and Benjamin Netanyahu
Donald Trump and Benjamin Netanyahu
സിആര്‍ രവിചന്ദ്രന്‍| Last Updated: ബുധന്‍, 18 ജൂണ്‍ 2025 (11:26 IST)
അമേരിക്കയോട് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍. നിലവില്‍ ഈ ബോംബുകള്‍ അമേരിക്ക ഇസ്രായേലിന് നല്‍കിയിട്ടില്ല. ഇറാന്റെ ആണവ ശേഷിയുടെ പ്രധാന ഭാഗവും ഭൂഗര്‍ഭ കേന്ദ്രങ്ങളിലാണെന്നും ഇത് തകര്‍ക്കുന്നതിന് വേണ്ടിയാണ് ബങ്കര്‍ ബ്ലസ്റ്റിങ് ബോംബുകള്‍ ഇസ്രയേല്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം.

അമേരിക്കയുടെ 30 ഏരിയയില്‍ ഇന്ധന ടാങ്കുകള്‍ സംഘര്‍ഷം മേഖലയിലേക്ക് എത്തി എന്നാണ് റിപ്പോര്‍ട്ട്. ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്ത് ഇന്ധനം നല്‍കാനാണ് ഇവ എത്തിയത്. അതേസമയം ഇന്ത്യ ആക്രമണം അവസാനിപ്പിച്ചത് പാക്കിസ്ഥാന്‍ അഭ്യര്‍ത്ഥിച്ചത് കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിനോട് ഫോണില്‍ സംസാരിക്കവെയാണ് മേദി ഇക്കാര്യം പറഞ്ഞത്. നരേന്ദ്രമോദി 35 മിനിറ്റാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംസാരിച്ചത്. ഇന്ത്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടു എന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു.

കൂടാതെ നിരവധി തവണ അമേരിക്ക ഈ അവകാശവാദം ഉയര്‍ത്തിയിരുന്നു. അടുത്ത് ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം ഉണ്ടായപ്പോഴും ഇന്ത്യ-പാക് സംഘര്‍ഷം ഒഴിവാക്കിയതുപോലെ ഇതും ഒഴിവാക്കുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ആരുടെയും മധ്യസ്ഥത സ്വീകരിച്ചിട്ടില്ലെന്നും ഭാവിയിലും ആരുടെയും മധ്യസ്ഥത സ്വീകരിക്കില്ലെന്നും മോദി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :