അനുബന്ധ വാര്‍ത്തകള്‍
- മരുന്നുകൂടാതെ മലബന്ധം അകറ്റണോ, ഇക്കാര്യങ്ങള്‍ പരീക്ഷിക്കൂ
- ചിക്കന്‍ കഴിക്കുന്നതുകൊണ്ടുള്ള ഏഴ് ഗുണങ്ങള്‍ ഇവയാണ്
- നിങ്ങള്‍ ദിവസവും എത്ര ലിറ്റര്‍ വെള്ളം കുടിക്കണം?
- ഇടയ്ക്കിടെ നാരങ്ങാ സോഡ കുടിക്കുന്ന ശീലമുണ്ടോ? നിയന്ത്രണം ഇല്ലെങ്കില്‍ പണി കിട്ടും !
- കോണ്ടം സൂക്ഷിക്കേണ്ടത് തണുപ്പുള്ള സ്ഥലത്ത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്ടം വേഗം പൊട്ടും!
സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കണോ? ഇതാ ചില പൊടിക്കൈകള്‍
ആരാണ് വളരെ മൃദുവായ ചപ്പാത്തി കഴിക്കാന്‍ ആഗ്രഹിക്കാത്തത്. ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.
ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍. അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണം പുരട്ടുന്നത് നല്ലതാണ്.
15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം. അതില്‍ കൂടുതല്‍ വയ്ക്കരുത്. തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ. മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്. ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്. ചപ്പാത്തി ചുട്ട ശേഷം കാസറോളില്‍ അടച്ചുവയ്ക്കണം.