മൂത്രത്തിന്റെ നിറത്തിലുണ്ട് കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ; നിസാരമായി കാണരുത്
ശരീരത്തിലെ വളരെ പ്രധാനപ്പെട്ട അവയവമാണ് കരൾ. സാധാരണ നിലയിലുള്ള പ്രവർത്തനം താറുമാറായാൽ ഗുരുതരമായ അസുഖങ്ങൾ വരെ നിങ്ങൾക്ക് വന്നേക്കാം. കരളിന്റെ പ്രവർത്തനം കൃത്യമല്ലെങ്കിൽ അത് നിങ്ങളുടെ ശരീരം തന്നെ പലവിധ ലക്ഷണങ്ങളിലൂടെ കാണിച്ചുതരും. ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി കാണിക്കുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മറക്കരുത്.
തുടർച്ചയായി ക്ഷീണം തോന്നുക. ശാരീരികമായി തളർച്ച
അടിവയറ്റിൽ ശക്തമായ വേദന. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട്
കരളിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ ത്വക്കിൽ ഇളം മഞ്ഞ നിറവും കണ്ണുകളിൽ അമിതമായ വെള്ള നിറവും കാണപ്പെടും
രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാൻ കരൾ പരാജയപ്പെടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നു
കാലുകളിൽ അസാധാരണമായി നീര് കാണപ്പെടുക
കൺഫ്യൂഷൻ, ഓർമക്കുറവ് എന്നിവയും കരൾ സംബന്ധമായ അസുഖങ്ങളുടെ ലക്ഷണമാണ്
മൂത്രത്തിന്റെ നിറത്തിൽ വ്യത്യാസം, അസഹ്യമായ ഗന്ധം
ഭക്ഷണം കഴിക്കാൻ താൽപര്യക്കുറവ്, തലകറക്കം, ഛർദി
ചിലരിൽ മലത്തിന്റെ നിറത്തിൽ വ്യത്യാസം കാണപ്പെടുന്നു
