അനുബന്ധ വാര്‍ത്തകള്‍
- കോണ്ടം സൂക്ഷിക്കേണ്ടത് തണുപ്പുള്ള സ്ഥലത്ത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കോണ്ടം വേഗം പൊട്ടും!
- ഈഭക്ഷണങ്ങള്‍ പ്രത്യുല്പാദന വ്യവസ്ഥയെ ഉത്തേജിപ്പിക്കും!
- ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ നിങ്ങള്‍ക്ക് പുകവലിക്കാന്‍ തോന്നൂല!
- കഴിക്കുന്ന ആഹാരത്തില്‍ നിന്നുള്ള 20 ശതമാനം ഊര്‍ജവും ഉപയോഗിക്കുന്നത് തലച്ചോര്‍!
- രണ്ടുരീതിയില്‍ ഭാരം കുറയ്ക്കാം; എന്നാല്‍ ഇക്കാര്യം അവഗണിക്കരുത്
ഇടയ്ക്കിടെ നാരങ്ങാ സോഡ കുടിക്കുന്ന ശീലമുണ്ടോ? നിയന്ത്രണം ഇല്ലെങ്കില്‍ പണി കിട്ടും !
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
നാം ഏറെ ഇഷ്ടപ്പെടുന്ന ഒരു പാനിയമാണ് നാരങ്ങാസോഡ. കുലുക്കി സര്‍ബത്തും നാരങ്ങാസോഡയുമെല്ലാം മാര്‍ക്കറ്റില്‍ വലിയ ഡിമാന്‍ഡ് ഉള്ള പാനീയങ്ങളാണ്. എന്നാല്‍, നാരങ്ങാ സോഡ അമിതമായി കുടിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഏറെയാണ്. ചെറുനാരങ്ങയില്‍ സോഡകൂടി ചേരുന്നതിലൂടെ വിരുദ്ധ ഫലമാണ് ഇത് ചെയ്യുക. കാര്‍ബോണേറ്റഡ് പാനിയങ്ങള്‍ ശരീരത്തില്‍ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതേരീതിയില്‍ തന്നെയാണ് നരങ്ങാ സോഡയും ശരീരത്തില്‍ പ്രവര്‍ത്തിക്കുക.
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.. സോഡ ചേര്‍ക്കുമ്പോള്‍ നാരങ്ങയുടെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കും. സോഡയും നാരങ്ങയും ചേര്‍ത്തുള്ള പാനീയം ആരോഗ്യത്തിനു ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യും. അതുകൊണ്ട് നാരങ്ങാസോഡ പതിവായി കുടിക്കുന്ന ശീലമുള്ളവര്‍ അത് ഒഴിവാക്കണം. സോഡയ്ക്ക് പകരം ഇഞ്ചിയോ തേനോ നാരങ്ങാവെള്ളത്തില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.