അനുബന്ധ വാര്‍ത്തകള്‍
ചില ഭക്ഷണസാധനങ്ങൾ ഫ്രീസറിൽ വയ്ക്കുന്നത് നന്നല്ല
ഉയർന്ന ജലാംശമുള്ള ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രീസറിൽ സൂക്ഷിക്കരുത്
ഇന്നത്തെ കാലത്ത് ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ വളരെ കുറവാണ്. ഭക്ഷണ സാധനങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് അത്യാവശ്യമാണ്. എന്നാൽ ഫ്രിഡ്ജിലെ ഫ്രീസറിനുള്ളിൽ സൂക്ഷിക്കാൻ പാടില്ലാത്ത ചില സാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം:
ഉയർന്ന ജലാംശമുള്ള ഭക്ഷണ സാധനങ്ങൾ ഒരിക്കലും ഫ്രീസറിൽ സൂക്ഷിക്കരുത്. കുക്കുമ്പർ, തക്കാളി തുടങ്ങിയവ ഫ്രീസറിനുള്ളിൽ വയ്ക്കരുത്. തണ്ണിമത്തൻ പോലുള്ള ജലാംശമുള്ള ഫ്രൂട്ട്സ് ഫ്രീസറിൽ വയ്ക്കുന്നത് ഒഴിവാക്കുക. മുട്ട ഫ്രീസറിനുള്ളിൽ സൂക്ഷിച്ചാൽ തോട് പൊട്ടിപോകാൻ കാരണമാകും. അവക്കാഡോ ഫ്രൂട്ട്സ് ഫ്രീസറിൽ വയ്ക്കേണ്ട ആവശ്യമില്ല. കാപ്പിപ്പൊടി ഫ്രീസറിലോ ഫ്രിഡ്ജിലോ വയ്ക്കേണ്ട ആവശ്യമില്ല. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഫ്രീസറിൽ വയ്ക്കരുത്. പാലും പാലുൽപ്പന്നങ്ങളും ഫ്രീസറിൽ സൂക്ഷിക്കേണ്ട ആവശ്യമില്ല.