അനുബന്ധ വാര്‍ത്തകള്‍
- എപ്പോഴും കക്ഷം വിയര്‍ത്ത് മുഷിയുകയാണോ? പരീക്ഷിക്കാം ഈ മാര്‍ഗങ്ങള്‍
- എസ്കലേറ്റര്‍ ഒഴിവാക്കാം, പടികള്‍ നടന്നുകയറാം!
- ദിവസം 2 ലിറ്റര്‍ വെള്ളം കുടിക്കണം; പൊണ്ണത്തടി മാറും, സൌന്ദര്യം കൂടും!
- കിടക്കാനൊരുങ്ങും മുമ്പ് ഭാര്യയും ഭര്‍ത്താവും ചെയ്യേണ്ട കാര്യങ്ങള്‍ !
- ഇളംവെയില്‍ കൊണ്ടാല്‍ കിടപ്പറയില്‍ ഇടിമിന്നലാകാം!
ചിക്കന്‍ സൂപ്പ് സ്ഥിരമായി കുടിച്ചാല്‍ സംഭവിക്കുന്നത്...
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് ചിക്കന്‍ സൂപ്പ്. വേനല്‍ക്കാലത്തും മഴക്കാലത്തും സൂപ്പ് കഴിക്കുന്നത് നല്ലതാണ്. തണുപ്പ് കാലത്ത് ശരീരത്തിന് ചൂടുപകരാന്‍ സഹായിക്കുന്ന ഒന്നാണ് സൂപ്പ്. വിശപ്പുമാറാനും അസുഖം തടയാനും തടി കൂടാതിരിക്കാനും ദഹനം എളുപ്പമാക്കാനും ഇത് ഏറെ സഹായിക്കും.
അതുപോലെ പനിയുടെ കൂടെ ഉണ്ടാകുന്ന തൊണ്ടവേദന തടയാനും ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധ്യമാകും. സൂപ്പിന്റെ എരിവ് തൊണ്ടവേദനയ്ക്കും, തൊണ്ടയിലെ കരകരപ്പിനും ഉത്തമമാണ്. കൂടാതെ ശരീരത്തെ ബാധിക്കുന്ന പല തരത്തിലുള്ള വൈറസിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ സാധിക്കും. വായിലും തൊണ്ടയിലും കാണപ്പെടുന്ന ബാക്ടീരിയയെ നീക്കം ചെയ്യാന്‍ ചിക്കന്‍ സൂപ്പ് അത്യുത്തമമാണ്.
ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ധാരാളം പോഷകങ്ങള്‍ ശരീരത്തിന് കിട്ടുന്നുണ്ട്. കുടാതെ ശരീരത്തിന് ശക്തി നല്‍കാന്‍ ഇവ ഏറെ സഹായകരമാണ്. ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ ആസ്ത്മയില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പല പഠനങ്ങളും പറയുന്നു.
അടുത്ത ലേഖനം