1. മറ്റുള്ളവ
  2. ആരോഗ്യം
  3. രോഗം
  4. Should Clean fans once in a week

ബെഡ് റൂമിലെ ഫാൻ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കാറുണ്ടോ?

പൊടി പിടിച്ച ഫാൻ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നു. ഫാനിന്റെ ചിറകുകളിൽ ധാരാളം പൊടി പിടിക്കാൻ സാധ്യതയുണ്ട്

Fan Cleaning
നമ്മൾ താമസിക്കുന്ന വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് ഏറ്റവും പ്രധാനപ്പെട്ട കടമയാണ്. പൊടിപടലങ്ങൾ ഒഴിവാക്കി വീട് വൃത്തിയായി സൂക്ഷിക്കുമ്പോൾ നിരവധി രോഗങ്ങളെ കൂടിയാണ് നിങ്ങൾ പ്രതിരോധിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോൾ എങ്കിലും വീട്ടിലെ എല്ലാ ഫാനുകളും തുടച്ച് വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. 
 
പൊടി പിടിച്ച ഫാൻ നിരവധി അസുഖങ്ങൾക്ക് കാരണമാകുന്നു. ഫാനിന്റെ ചിറകുകളിൽ ധാരാളം പൊടി പിടിക്കാൻ സാധ്യതയുണ്ട്. ഫാൻ കറങ്ങുമ്പോൾ ഈ പൊടിപടലങ്ങൾ വായുവിൽ പരക്കുന്നു. ഈ പൊടിപടലങ്ങൾ മൂക്കിലൂടെ പ്രവേശിച്ചാൽ തുടർച്ചയായ തുമ്മൽ, അലർജി, ചൊറിച്ചിൽ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഫാൻ കറങ്ങുമ്പോൾ അന്തരീക്ഷത്തിൽ നിറയുന്ന പൊടിപടലങ്ങൾ നിങ്ങളുടെ വീടിന്റെ ഭിത്തികളിലും കിടക്കയിലും കാർപെറ്റുകളിലും അടിഞ്ഞു കൂടാൻ സാധ്യതയുണ്ട്. 
 
മാത്രമല്ല പൊടിപടലങ്ങൾ നിറഞ്ഞാൽ ഫാൻ കൃത്യമായി കറങ്ങില്ല. ചിറകുകളിൽ പൊടിപടലങ്ങൾ തങ്ങി നിൽക്കുമ്പോൾ അത് ഫാനിന്റെ വേഗത കുറയ്ക്കുന്നു. അടുക്കളയിലെ ഫാനും എക്‌സോസ്റ്റ് ഫാനും വേഗം പൊടിപിടിക്കാൻ സാധ്യതയുള്ളവയാണ്. പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുക കാരണമാണ് ഇവ വേഗം അഴുക്ക് പിടിക്കുന്നത്. 
അടുത്ത ലേഖനം
പച്ചപ്പട്ടാണി അഥവാ ഗ്രീൻ പീസ്; ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല