1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Green Peas Health Benefits

പച്ചപ്പട്ടാണി അഥവാ ഗ്രീൻ പീസ്; ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല

പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്

Green Peas, Green Peas Health Benefits, Green Peas Good For Health, ഗ്രീൻപീസ്, ഗ്രീൻപീസിന്റെ ഗുണങ്ങൾ, ഗ്രീൻപീസ് ആരോഗ്യഗുണങ്ങൾ
Green Peas

ആഴ്ചയിൽ ഒരിക്കലെങ്കിലും പച്ചപ്പട്ടാണി അഥവാ ഗ്രീൻപീസ് നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പച്ചപ്പട്ടാണി. ബ്രേക്ക്ഫാസ്റ്റിൽ പച്ചപ്പട്ടാണി ഉൾപ്പെടുന്നത് ഏറെ ഗുണം ചെയ്യും.
 
പ്രോട്ടീന്റെ മികച്ച ഉറവിടമാണ് ഗ്രീൻപീസ്. ഇത് പേശികളുടെ വളർച്ചയ്ക്കും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. ധാരാളം നാരുകൾ അടങ്ങിയതിനാൽ ശരീരത്തിനു ആവശ്യമായ ഫൈബറും ഗ്രീൻപീസ് നൽകുന്നു. ഇത് ദഹനത്തെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഫൈബർ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.  
 
ഗ്രീൻപീസിലെ പൊട്ടാസ്യം, മഗ്‌നീഷ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. ഗ്രീൻപീസിന് കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്‌സ് (GI) ഉള്ളതിനാൽ, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരാൻ അനുവദിക്കില്ല. ഇത് പ്രമേഹരോഗികൾക്ക് വളരെ നല്ലതാണ്.
 
കാത്സ്യം, ഫോസ്ഫറസ്, മഗ്‌നീഷ്യം എന്നിവ ഗ്രീൻ പീസിൽ അടങ്ങിയിരിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. വിറ്റാമിൻ കെ അൽഷിമേഴ്‌സ് പോലുള്ള നാഡീ തകരാറുകൾ തടയാൻ സഹായിച്ചേക്കാം.  
 
വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ പീസ് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ തുടങ്ങിയ കരോട്ടിനോയിഡുകൾ ഗ്രീൻപീസിൽ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകളുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. കാഴ്ചശക്തി മെച്ചപ്പെടുത്താനും തിമിരം പോലുള്ള രോഗങ്ങളെ തടയാനും ഇത് സഹായിക്കും. കലോറി കുറഞ്ഞതും ഫൈബർ കൂടുതലുള്ളതുമായതിനാൽ ഗ്രീൻപീസ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് ഒരു നല്ല ഭക്ഷണമാണ്.  
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
കിടപ്പറയിൽ ഈ സ്വാഭവമുണ്ടോ? പുരുഷൻമാർ ശ്രദ്ധിക്കുക