ഹോര്‍മുസ് പ്രതിസന്ധി: മാര്‍ച്ചില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണയിറക്കുമതിയില്‍ 17ശതമാനത്തിന്റെ ഇടിവുണ്ടായി
ഹോര്‍മുസ് പ്രതിസന്ധി മാര്‍ച്ചില്‍ ഇന്ത്യയുടെ അസംസ്‌കൃത എണ്ണയിറക്കുമതിയില്‍ 17ശതമാനത്തിന്റെ ഇടിവുണ്ടായതായി പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്ക് വ്യക്തമാക്കുന്നു. 2025 മാര്‍ച്ച് മാസത്തില്‍ 22.8 ദേശലക്ഷം അസംസ്‌കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ അത് 18.9 ദശലക്ഷമായി ചുരുങ്ങി.
അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഗര്‍ഭനിരോധന ഉറയുടെ വില 30% വരെ ഉയരുമെന്ന് നിര്‍മ്മാതാക്കള്‍. ലോകത്തിലെ ഏറ്റവും വലിയ കോണ്ടം നിര്‍മ്മാതാക്കളായ കാരക്സിന്റെ സിഇഒയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്ടത്തിന്റെ വില 20 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ കമ്പനി നിര്‍ബന്ധിതരാകുമെന്നാണ് പറയുന്നത്.
ഗര്‍ഭനിരോധന ഉറകളുടെ നിര്‍മ്മാണത്തിനും പാക്ക് ചെയ്യുന്നതിനും ആവശ്യമായ നാഫ്ത, അമോണിയ തുടങ്ങിയ പെട്രോകെമിക്കല്‍ വസ്തുക്കളുടെ ക്ഷാമമാണ് കോണ്ടം വ്യവസായത്തെ ബാധിക്കുന്നത്. ഏഷ്യയിലെ പെട്രോള്‍ കെമിക്കല്‍ വിതരണത്തിന്റെ വലിയൊരു ഭാഗവും മിഡില്‍ ഈസ്റ്റില്‍ നിന്നായതിനാല്‍ ഈ മേഖലയിലെ സംഘര്‍ഷം കമ്പനിക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.