എന്തുകൊണ്ട് നമ്മൾ തോറ്റു?, കാരണം പിച്ചെന്ന് ശ്രേയസ് അയ്യർ
തോള്വിയുടെ കാരണം 2 ഇന്നിങ്ങ്സിനുമിടയില് പിച്ചിന്റെ സ്വഭാവത്തില്‍ വന്ന അപ്രതീക്ഷിതമായ മാറ്റമാണെന്നാണ് അയ്യര്‍ പറയുന്നത്.
ന്യൂസിലന്‍ഡിനെതിരായ നാലാം ഏകദിനത്തില്‍ നേരിട്ട 244 റണ്‍സിന്റെ ഞെട്ടിക്കുന്ന തോള്വിയില് പിച്ചിനെ പഴിച്ച് ഇന്ത്യന്‍ നായകന് ശ്രേയസ് അയ്യര്‍. ബേ ഓവലില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഓപ്പണര്‍ വില്‍ യംഗിന്റെ സെഞ്ചുറികരുത്തിന്റെ ബലത്തില്‍ 333 റണ്‍സ് സ്കോര്‍ ചെയ്തപ്പോള്‍ ഇന്ത്യയുടെ ബാറ്റിംഗ് 26.4 ഓവറില്‍ വെറും 89 റണ്‍സില്‍ അവസാനിച്ചിരുന്നു.
ഈ തോള്വിയുടെ കാരണം 2 ഇന്നിങ്ങ്സിനുമിടയില് പിച്ചിന്റെ സ്വഭാവത്തില്‍ വന്ന അപ്രതീക്ഷിതമായ മാറ്റമാണെന്നാണ് അയ്യര്‍ പറയുന്നത്. ആദ്യ ഇന്നിങ്ങ്സില്‍ പിച്ച് ബാറ്റിങ്ങിന് അനുകൂലമായി വന്നപ്പോള്‍ രണ്ടാം ഇന്നിങ്ങ്സില്‍ പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് കാര്യമയ മൂവ്മെന്റ് ലഭിക്കുന്ന രീതിയിലേക്ക് മാറിയതായി ശ്രേയസ് അയ്യര്‍ പറയുന്നു. ന്യൂസിലന്‍ഡ് 330 റണ്‍സിലധികം അടിച്ചെടുത്തപ്പോള്‍ വിജയലക്ഷ്യം മറികടക്കാമെന്നാണ് ടീം കരുതിയതെന്നും എന്നാല്‍ പന്ത് 2 വശത്തേക്കും സീം ചെയ്തതോടെ ആസൂത്രണങ്ങളെല്ലാം പാളിയെന്നും ബാറ്റര്‍മാര്‍ വിക്കറ്റുകള്‍ വലിച്ചെറിയുകയല്ലായിരുന്നുവെന്നും ശ്രേയസ് പറഞ്ഞു. മത്സരത്തില്‍ ന്യൂസിലന്‍ഡ് പേസര്‍ മാറ്റ് ഹെന്റിയുടെ പ്രകടനത്തെയും അയ്യര്‍ പ്രശംസിച്ചു.
Shreyas Iyer can't be your no.4 in SENA conditions in any format. No 4 should be a player who can play pace and new ball after two early wickets. But Shreyas Iyer can't play pace, bounce and new ball anything so he's walking wicket in collapse situations. https://t.co/hQBiKMOiYN
— SKY n Supla Shot (@sky_63_mr_t20i) November 13, 2026
മത്സരത്തില്‍ ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഓവറില്‍ തന്നെ രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരെ മാറ്റ് ഹെന്റി പൂജ്യത്തിന് പുറത്താക്കിയിരുന്നു. ആറോവറില്‍ 27 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ നേടിയ ഹെന്റിയാണ് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ ബാറ്റിങ്ങിനെ ബാക്ക്ഫൂട്ടിലാക്കിയത്.ALSO READ: ഏകദിനത്തിൽ ഇന്ത്യയ്ക്കായി എറ്റവും കൂടുതൽ ഡക്ക്: അനാവശ്യ റെക്കോർഡിലും സച്ചിനൊപ്പം കോലി
