1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Major boost for India ahead of test series

ടെസ്റ്റ് പരമ്പരയ്ക്ക് മുൻപെ ഇന്ത്യയ്ക്ക് ആശ്വാസം, ഫിറ്റ്നസ് തെളിയിച്ച് റിഷഭ് പന്ത്

ഒക്ടോബറില്‍ ശ്രീനഗറില്‍ നടന്ന ഇറാനി കപ്പിനിടെയുണ്ടായ സ്‌ട്രെയ്ന്‍ കാരണം പന്തിന് മത്സരക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു.

Rishab pant
ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിന് ആശ്വാസം. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും മുക്തനായ റിഷഭ് പന്ത് ഫിറ്റ്‌നസ് തെളിയിച്ച് ന്യൂസിലന്‍ഡിലേക്ക് തിരിച്ചു. ഇതോടെ നവംബര്‍ 19ന് വെല്ലിംഗ്ടണില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റില്‍ റിഷഭ് പന്തിന് കളിക്കാമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
 
ഒക്ടോബറില്‍ ശ്രീനഗറില്‍ നടന്ന ഇറാനി കപ്പിനിടെയുണ്ടായ സ്‌ട്രെയ്ന്‍ കാരണം പന്തിന് മത്സരക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയും ഇതോടെ താരത്തിന് നഷ്ടമായിരുന്നു. ഒക്ടോബര്‍ 23 മുതല്‍ ബെംഗളുരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ചികിത്സയിലായിരുന്ന പന്ത് നവംബര്‍ 1ന് നടന്ന ആദ്യ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ നവംബര്‍ 10ന് നടന്ന മാച്ച് സിമുലെഷന്‍ പരിശീലനത്തിലടക്കം വിജയിച്ചതോടെയാണ് പന്തിന് ക്ലിയറന്‍സ് ലഭിച്ചത്.
 
പരിശീലനമത്സരങ്ങളൊന്നും കളിക്കാതെയാണ് പന്ത് ന്യൂസിലന്‍ഡിലെത്തുന്നത്. അതിനാല്‍ തന്നെ ന്യൂസിലന്‍ഡ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുക എന്നതാകും പന്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. 2020ലെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ 2 ടെസ്റ്റുകള്‍ കളിച്ച പന്തിന് 4 ഇന്നിങ്ങ്‌സുകളിലുമായി 25 റണ്‍സ് പോലും കടക്കാനായിരുന്നില്ല.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഒന്നാം ഏകദിനത്തിൽ നാണംകെട്ട് ഇംഗ്ലണ്ട്; ഓസ്‌ട്രേലിയയ്ക്ക് ഏഴ് വിക്കറ്റ് ജയം