സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 4 മാര്‍ച്ച് 2026 (12:32 IST)
സ്‌പെയിനുമായുള്ള എല്ലാ യുഎസ് വ്യാപാരവും ട്രംപ് അവസാനിപ്പിക്കുന്നു.
ഇറാനെതിരെ തങ്ങളുടെ സൈനിക താവളം ഉപയോഗിക്കുന്നത് വിലക്കിയതാണ് കാരണം. കൂടാതെ പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്ക- ഇസ്രായേല്‍ സംയുക്ത ആക്രമണത്തെ സ്പെയിന്‍ അപലപിച്ചിരുന്നു.
ഇത് അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതും ആണെന്ന് പ്രധാനമന്ത്രി പെട്രോ സാഞ്ചസ് പറഞ്ഞു. സ്പെയിനില്‍ രണ്ട് വലിയ സൈനിക കേന്ദ്രങ്ങളാണ് അമേരിക്കയ്ക്കുള്ളത്. ഇവ രണ്ടും സ്പാനിഷ് സേനയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ തുടക്കം മുതല്‍ ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ ഒരു അന്തര്‍വാഹിനി ഉള്‍പ്പെടെ 17 ഇറാനിയന്‍ നാവിക കപ്പലുകളും മുങ്ങിയതായി യുഎസ് സൈന്യം അറിയിച്ചു.
ഈ ഓപ്പറേഷനില്‍ ഞങ്ങള്‍ ഉള്‍പ്പെട്ടിട്ട് 100 മണിക്കൂറില്‍ താഴെ മാത്രമേ ആയിട്ടുള്ളൂ. 2,000-ത്തിലധികം യുദ്ധോപകരണങ്ങള്‍ ഉപയോഗിച്ച് ഏകദേശം 2,000 ലക്ഷ്യങ്ങള്‍ ഞങ്ങള്‍ ആക്രമിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളെ ഞങ്ങള്‍ നശിപ്പിക്കുകയും നൂറുകണക്കിന് ഇറാന്റെ ബാലിസ്റ്റിക് മിസൈലുകള്‍, ലോഞ്ചറുകള്‍, ഡ്രോണുകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്തു- യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെന്‍ട്രല്‍ കമാന്‍ഡിന്റെ കമാന്‍ഡര്‍ അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ പറഞ്ഞു.