കരിയറിൽ 400 അസിസ്റ്റുകൾ, ഗോളടിപ്പിച്ച് റെക്കോർഡ് നേടി മെസ്സി

MLS,Messi Assist, Inter Miami, Football News,എംഎൽഎസ്, ഇൻ്റർ മയാമി, ഫുട്ബോൾ വാർത്ത
അഭിറാം മനോഹർ| Last Modified ഞായര്‍, 9 നവം‌ബര്‍ 2025 (12:33 IST)
ഗോളടിപ്പിച്ച് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍എല്‍എസ് പ്ലെഓഫില്‍ നാഷ്വില്ലക്കെതിരായ മത്സരത്തില്‍ നാല് ഗോളുകള്‍ക്കാണ് മെസ്സിയുടെ ഇന്റര്‍മയാമി വിജയിച്ചത്. മത്സരത്തില്‍ ഒരു അസിസ്റ്റും 2 ഗോളുകളുമാണ് മെസ്സി നേടിയത്. മത്സരത്തിലെ അസിസ്റ്റോടെ മെസ്സിയുടെ കരിയര്‍ അസിസ്റ്റുകളുടെ എണ്ണം 400 ആയി.


മത്സരം ആരംഭിച്ചത് മുതല്‍ നാഷ് വില്ലയുടെ ബോക്‌സില്‍ നിരന്തരം അപകടം സൃഷ്ടിക്കാന്‍ മെസ്സിക്കായിരുന്നു. മത്സരത്തിന്റെ പത്താം മിനിറ്റില്‍ കിടിലന്‍ സോളോ ഗോളിലൂടെ മെസ്സി ഇന്റര്‍മയാമിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് മെസ്സി വീണ്ടും വലകുലുക്കി. ഈ 2 ഗോളുകളോടെ മെസ്സിയുടെ കരിയര്‍ ഗോളുകളുടെ എണ്ണം 894 ആയി. മെസ്സി നേടിയ 400 അസിസ്റ്റുകളില്‍ ബാഴ്‌സലോണയ്ക്കായി 269 അസിസ്റ്റുകള്‍, പിഎസ്ജിക്കായി 34, മയാമിക്കായി 37, അര്‍ജന്റീനയ്ക്കായി 60 അസിറ്റുകളും താരം നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :