അനുബന്ധ വാര്ത്തകള്
- മെസ്സിയോളം സ്പാനിഷ് ഫുട്ബോൾ അറിയുന്ന ആരുമില്ല, സ്പെയിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി മെസ്സി തന്നെ!
- മെസ്സിയുമായി വഴക്കിട്ടതല്ല, സംസാരിച്ചത് ഫൗളിനെ പറ്റി: വിശദീകരിച്ച് ബെല്ലിങ്ങ്ഹാം
- കളി കൈവിടുമെന്നായപ്പോൾ പൊസിഷൻ മാറിയ മെസി
- മികച്ച ടീം, പക്ഷേ എനിക്കവരെ നന്നായി അറിയാം, സ്പെയ്നിനെതിരായ ഫൈനലിന് മുൻപ് മനസുതുറന്ന് മെസ്സി
- ഗെയിം റീഡിങ്, പ്ലാൻ ഡൺ; ഇതാ മെസി !
FIFA World Cup 2026: ലോകകപ്പിൽ ഇന്ന് 'തോറ്റവരുടെ ഫൈനൽ'; ഗോളടിക്കുമോ എംബാപ്പെ?
നിലവിൽ എട്ട് ഗോളുകളുമായി നാല് അസിസ്റ്റുമായി അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാം സ്ഥാനത്ത്
Mbappe and Messi
FIFA World Cup 2026: ഫിഫ ലോകകപ്പിൽ ഇന്ന് 'തോറ്റവരുടെ ഫൈനൽ'. മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനുള്ള ലൂസേഴ്‌സ് ഫൈനലിൽ സെമിയിൽ തോറ്റ് പുറത്തായ ഫ്രാൻസും ഇംഗ്ലണ്ടും ഏറ്റുമുട്ടും. 1954 ലെ ലോകകപ്പ് മുതൽ തുടർച്ചയായി ലൂസേഴ്‌സ് ഫൈനൽ കളിക്കുന്നുണ്ട്. 1934 ലെ ലോകകപ്പിലാണ് ആദ്യമായി ലൂസേഴ്‌സ് ഫൈനൽ അവതരിപ്പിക്കുന്നത്.
മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കും എന്നതിനപ്പുറം ഇത്തവണത്തെ ലൂസേഴ്‌സ് ഫൈനലിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇത്തവണത്തെ ഗോൾഡൻ ബൂട്ട് വിജയി ആരെന്ന് തീരുമാനിക്കപ്പെടുന്നതിൽ ഈ മത്സരം നിർണായകമാണ്. ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരത്തിനു ലഭിക്കുന്നതാണ് അഡിഡാസ് ഗോൾഡൻ ബൂട്ട്.
നിലവിൽ എട്ട് ഗോളുകളുമായി നാല് അസിസ്റ്റുമായി അർജന്റീനയുടെ ലയണൽ മെസിയാണ് ഗോൾഡൻ ബൂട്ട് പോരിൽ ഒന്നാം സ്ഥാനത്ത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫ്രാൻസിന്റെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ. എട്ട് ഗോളും മൂന്ന് അസിസ്റ്റുമുള്ള ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ രണ്ടാമത്. ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമിനും ഹാരി കെയ്നും ആറ് ഗോളുകളും ഒരു അസിസ്റ്റുമുണ്ട്. ഇന്നത്തെ ലൂസേഴ്‌സ് ഫൈനലിൽ ഈ മൂന്ന് താരങ്ങളുടെ പ്രകടനം ഗോൾഡൻ ബൂട്ടിനായുള്ള മത്സരത്തിൽ നിർണായകമാകും. രണ്ട് പേരും ഇന്ന് സ്‌കോർ ചെയ്തില്ലെങ്കിൽ സ്വാഭാവികമായും ഫൈനലിൽ ഗോളടിക്കാതെ തന്നെ മെസിക്ക് ഗോൾഡൻ ബോട്ട് ഉറപ്പിക്കാം.
അതേസമയം ഗോൾഡൻ ബോളിൽ മെസിക്ക് ആധിപത്യമുണ്ട്. സെമി ഫൈനലിലെ രണ്ട് അസിസ്റ്റുകളും 20 ഡ്രിബിലുകളും താരത്തിനു വ്യക്തമായ മുൻതൂക്കം നൽകുന്നു. ഡ്രിബിളിങ് ശരാശരിയിൽ മെസി തന്നെയാണ് ഒന്നാമൻ. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചതിലും മെസിക്കാണ് മുൻതൂക്കം. 2014 ലും 2022 ലും മെസിയാണ് ഗോൾഡൻ ബോളിനു അർഹനായത്. ഇത്തവണയും ലഭിച്ചാൽ ഗോൾഡൻ ബോൾ മൂന്നാം തവണ നേടുന്ന ഏകതാരമാകും.