നോക്കൗട്ട് ഗോളുകളിൽ മാസ്റ്റർ, ലോകത്തെ മികച്ച താരം മെസ്സിയായിരിക്കാം, ലോകകപ്പിൽ അത് പക്ഷേ എംബാപ്പെ മാത്രം
ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും 27കാരന്‍ സ്വന്തം പേരിലാക്കി.
2026ലെ ലോകകപ്പില്‍ ഗോളടിച്ച് കൂട്ടുകയാണ് അര്‍ജന്റീനയുടെ ഇതിഹാസതാരമായ ലയണല്‍ മെസ്സി. മെസ്സിക്ക് തൊട്ടുപിന്നിലായി കിലിയന്‍ എംബാപ്പെയും എര്‍ലിങ് ഹാളണ്ടുമെല്ലാമുണ്ട്. എന്നാല്‍ ലോകകപ്പിലെ ഓരോ മത്സരങ്ങള്‍ കഴിയും തോറും ഫുട്‌ബോള്‍ ആരാധകരെ അമ്പരപ്പിക്കുന്നത് ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയാണ്. 2018ലെ ലോകകപ്പില്‍ മാത്രം തുടങ്ങിയ എംബാപ്പെ 3 ലോകകപ്പുകളില്‍ നിന്ന് മാത്രം 18 ഗോളുകള്‍ സ്വന്തമാക്കി കഴിഞ്ഞു. സ്വീഡനെതിരെ നടന്ന നോക്കൗട്ട് മത്സരത്തില്‍ ഇരട്ടഗോളുകള്‍ കൂടി നേടിയതോടെ ലോകകപ്പിലെ നോക്കൗട്ട് മത്സരങ്ങളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും 27കാരന്‍ സ്വന്തം പേരിലാക്കി.
മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയായിരുന്നു എംബാപ്പെയുടെ ഗോള്‍. ഇതോടെ നോക്കൗട്ട് ഘട്ടത്തില്‍ 9 ഗോളുകളെന്ന നേട്ടം എംബാപ്പെ സ്വന്തമാക്കി. 8 ഗോളുകള്‍ നേടിയിരുന്ന മുന്‍ ബ്രസീലിയന്‍ താരങ്ങളായ റൊണാള്‍ഡോ, ലിയോനിഡാസ് എന്നിവരെയാണ് എംബാപ്പെ മറികടന്നത്. മത്സരത്തില്‍ മറ്റൊരു ഗോള്‍ കൂടി കണ്ടെത്തിയതോടെ എംബാപ്പെ നോക്കൗട്ട് ഗോളുകളുടെ എണ്ണം പത്താക്കി ഉയര്‍ത്തി.
27കാരനായ താരത്തിന് ഇനിയും രണ്ടോ മൂന്നോ ലോകകപ്പുകള്‍ കരിയറില്‍ ബാക്കിയുണ്ട്. നിലവില്‍ ഉസ്മാന്‍ ഡെംബലെ,മൈക്കല്‍ ഒലീസെ എന്നിവര്‍ കൂടിയടങ്ങുന്ന ഫ്രഞ്ച് സംഘത്തിനൊപ്പം ലോകകപ്പിലെ ഗോള്‍വേട്ട എംബാപ്പെ തുടരാനാണ് സാധ്യത അങ്ങനെയെങ്കിലും കരിയര്‍ അവസാനിക്കുമ്പോള്‍ ലോകകപ്പില്‍ മാത്രമായി 30ന് മുകളില്‍ ഗോളുകള്‍ എംബാപ്പെ നേടുമെന്ന് ഉറപ്പാണ്. നില്‍വില്‍ 18 ഗോളുകള്‍ ലോകകപ്പില്‍ നേടിയിട്ടുള്ള എംബാപ്പെയ്ക്ക് മുന്നില്‍ 19 ഗോളുകളുമായി ലയണല്‍ മെസ്സി മാത്രമാണ് മുന്നിലുള്ളത്.ALSO READ: Ivory coast vs Norway : പ്രീ ക്വാര്‍ട്ടറില്‍ ആരാകും ബ്രസീലിന്റെ എതിരാളി, ഇന്നറിയാം : നോക്കൗട്ടില്‍ ഐവറി കോസ്റ്റ്- നോര്‍വെ പോരാട്ടം രാത്രി 10:30ന്