അനുബന്ധ വാര്‍ത്തകള്‍
- India vs Newzealand : അഹമ്മദാബാദിൽ ജയിക്കാൻ എന്തിനും തയ്യാർ, 'ഹോട്ടൽ ശാപം'മാറ്റാൻ താമസസ്ഥലമടക്കം മാറ്റി ഇന്ത്യ!
- ലോകകപ്പിന് ശേഷം സൂര്യ നായകസ്ഥാനമൊഴിഞ്ഞേക്കും, പുതിയ ക്യാപ്റ്റനാകാനുള്ള സാധ്യതയുള്ള താരങ്ങളിൽ സഞ്ജുവും
- Sanju Samson : ചേട്ടന് വഴിയൊരുക്കടാ, വരുന്നത് കണ്ടില്ല, സഞ്ജുവിന് വഴിയൊരുക്കി സൂര്യ, വൈറലായി വീഡിയോ
- Sanju Samson: സഞ്ജുവിനു ഇന്ന് നിര്‍ണായകം; നാലാം ടി20 വിശാഖപട്ടണത്ത്, ഹാര്‍ദിക്കിനു വിശ്രമം
- ലോകകപ്പ് മുന്നിൽ, അവസാന വട്ട അഴിച്ചുപണിയുമായി ന്യൂസിലൻഡ്, വെടിക്കട്ട് താരം ടീമിനൊപ്പം ചേർന്നു
T20 Worldcup finals: ആക്രമണാത്മകമായി ബൗൾ ചെയ്യണം, ചക്രവർത്തിയെ പിന്തുണച്ച് ഭരത് അരുണ്‍
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 64 റണ്‍സാണ് വരുണ്‍ ചക്രവര്‍ത്തി വഴങ്ങിയത്.
അഹമ്മദാബാദ്: ടി20 ലോകകപ്പ് 2026 ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് നിര്‍ണായക ഉപദേശം നല്കി മുന്‍ ഇന്ത്യന്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍. ഇന്ത്യന്‍ മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി തന്റെ സ്വാഭാവിക ശക്തിയിലേക്ക് തിരിച്ചു പോകണമെന്നും പ്രതിരോധ ബൗളിംഗ് ഒഴിവാക്കി ആക്രമണാത്മക സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യ ഫൈനലിലേക്ക് കടന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ ചക്രവര്‍ത്തിയുടെ പ്രകടനം വിമര്‍ശനവിധേയമായിരുന്നു.. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന് ആത്മവിശ്വാസം നല്കുന്ന രീതിയില്‍ ഭാരത് അരുണിന്റെ പിന്തുണ എത്തിയിരിക്കുന്നത്.
ചക്രവര്‍ത്തിയുടെ ഏറ്റവും വലിയ ശക്തി സ്റ്റംപുകള്‍ ലക്ഷ്യമാക്കി ആക്രമണാത്മകമായി ബൗള്‍ ചെയ്യുന്നതാണെന്ന് ഭരത് അരുണ്‍ പറയുന്നു. ബാറ്റര്‍മാരെ ഒഴിവാക്കി ബൗള്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനേക്കാള്‍, വിക്കറ്റ് നേടാനുള്ള ലക്ഷ്യത്തോടെ സ്റ്റംപുകള്‍ ആക്രമിക്കുമ്പോഴാണ് അദ്ദേഹത്തിന് കൂടുതല്‍ വിജയമുണ്ടാകാറുള്ളതെന്നും ഭരത് അരുണ്‍ പറയുന്നു. എന്നാല്‍ റണ്‍സ് വഴങ്ങുമ്പോള്‍ വരുണ്‍ സമ്മര്‍ദ്ദത്തിലാവുകയും ഈ സമീപനം കൈവെടിയുകയും ചെയ്യുകയാണെന്നും ഭരത് അരുണ്‍ പറയുന്നു.
ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 64 റണ്‍സാണ് വരുണ്‍ ചക്രവര്‍ത്തി വഴങ്ങിയത്. ഇതോടെയാണ് ഫൈനല്‍ മത്സരത്തില്‍ വരുണിന് പകരം കുല്‍ദീപ് യാദവിനെ ടീം പരിഗണിക്കണമെന്ന നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഇത്തരം നിര്‍ദേശങ്ങള്‍ ഒരുഭാഗത്ത് നിന്നും ഉയരുമ്പോഴും നിലവിലെ ടീമില്‍ ഇന്ത്യ മാറ്റം വരുത്താന്‍ സാധ്യത കുറവാണ്. ചക്രവര്‍ത്തിക്ക് ഫൈനല്‍ മത്സരത്തില്‍ നിര്‍ണായക വിക്കറ്റുകള്‍ നേടാനാവുമെന്നാണ് ഭരത് അരുണും വിശ്വസിക്കുന്നത്