1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Harry Kane Wins Ballon d’Or

എംബാപ്പെയ്ക്കും യമാലിനും നിരാശ; ബലൻ ദ് ഓർ പുരസ്‌കാരം ഹാരി കെയ്‌ന്

ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ, സ്‌പെയിൻ യുവതാരം ലമിൻ യമാൽ എന്നിവരെ മറികടന്നാണ് കെയ്ൻ പുരസ്‌കാരത്തിന് അർഹനായത്

Ballon D Or, Harry Kane, Harry Kane Wins Ballon d’Or, Ballon D Or Messi, Embappe and Yamal Ballan D Or
Harry kane

ലോക ഫുട്‌ബോളിലെ ഏറ്റവും മൂല്യമേറിയ വ്യക്തിഗത പുരസ്‌കാരമായ ബലൻ ദ് ഓർ 2026 ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ സ്വന്തമാക്കി. 25 വർഷത്തിനിടെ ബലൻ ദ് ഓർ നേടുന്ന ആദ്യ ഇംഗ്ലണ്ടുകാരനാണ് കെയ്ൻ. 
 
ഫ്രാൻസിന്റെ കിലിയെൻ എംബാപ്പെ, സ്‌പെയിൻ യുവതാരം ലമിൻ യമാൽ എന്നിവരെ മറികടന്നാണ് കെയ്ൻ പുരസ്‌കാരത്തിന് അർഹനായത്. മികച്ച വനിത താരത്തിനുള്ള ബലൻ ദ് ഓർ സ്‌പെയിന്റെ അലക്‌സിയ പ്യുട്ടിയാസ് കരസ്ഥമാക്കി. മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി സ്‌പെയിനിന്റെ ലമീൻ യമാൽ സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള താരങ്ങൾക്കു നൽകുന്ന ഈ പുരസ്‌കാരത്തിന് തുടർച്ചയായ മൂന്നാം തവണയാണ് 19 വയസുകാരനായ ലമീൻ യമാൽ അർഹനായത്. Also Read: ഇഡിയുടെ ചെവി പിടിച്ച് കോടതി; പിണറായിക്കെതിരായ അന്വേഷണത്തിനു സ്റ്റേ
 
ബയേൺ മ്യൂണിക്കിന് വേണ്ടിയാണ് ഹാരി കെയ്ൻ ക്ലബ് ഫുട്‌ബോളിൽ കളിക്കുന്നത്. പോയ സീസണിലെ പ്രകടനവും ലോകകപ്പിൽ ഇംഗ്ലണ്ടിനായുള്ള പ്രകടനവുമാണ് ഹാരി കെയ്‌നെ ബലൻ ദ് ഓറിന് അർഹനാക്കിയത്. എംബാപ്പെ രണ്ടാമതും യമാൽ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. സ്‌പെയിൻ നായകൻ റോഡ്രിയാണ് നാലാമത്. അർജന്റീന ഇതിഹാസം ലയണൽ മെസി പട്ടികയിൽ അഞ്ചാമതാണ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തോറ്റെന്ന് കരുതിയിടത്ത് നിന്ന് പാകിസ്ഥാൻ്റെ തിരിച്ചുവരവ്, ഡിആർഎസിൽ ട്വിസ്റ്റ്: ഇംഗ്ലണ്ടിനെതിരെ നാടകീയ ജയം