1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. World Cup Semifinal Preview: England and Argentina Ready for Heavyweight Clash

England vs Argentina : ഇംഗ്ലണ്ടോ അർജൻ്റീനയോ?, മെസ്സിയെ പൂട്ടാൻ കെയ്ൻ- ബെല്ലിങ്ഹാം!

Argentina vs England
2026 ഫിഫ ലോകകപ്പിലെ സെമിഫൈനലിലെ ഇംഗ്ലണ്ട്- അര്‍ജന്റീന ആവേശപോരാട്ടം ഇന്ന്. ടൂര്‍ണമെന്റിലെ ശക്തരായ 2 ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 39മത്തെ വയസ്സിലും അസാമാന്യമായ ഫോമില്‍ തുടരുന്ന മെസ്സിയാണ് അര്‍ജന്റീനയുടെ പ്രധാനപ്രതീക്ഷ. ടൂര്‍ണമെന്റില്‍ ഉടനീളം കരുത്തുറ്റ എതിരാളികളെ കിട്ടാതിരുന്നിട്ടും ഏറെ കഷ്ടപ്പെട്ടാണ് സെമിഫൈനല്‍ വരെ അര്‍ജന്റീന എത്തിയത്. അതിനാല്‍ തന്നെ ശക്തരായ ഇംഗ്ലണ്ട് അര്‍ജന്റീനയ്ക്ക് കടുത്ത വെല്ലുവിളിയാകും സൃഷ്ടിക്കുക.
 
അതേസമയം ജൂഡ് ബെല്ലിങ്ങ്ഹാം- ഹാരി കെയ്ന്‍ ജോദിയുടെ പ്രകടനമാകും ഇംഗ്ലണ്ടിന് നിര്‍ണായകമാവുക. മത്സരത്തില്‍ 100 ശതമാനം നല്‍കി മൈതാനത്തെങ്ങും എത്തുന്ന ജൂഡ് ബെല്ലിങ്ങ്ഹാമായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിന് കരുത്തായത്. ഹാരി കെയ്‌നിന്റെ ഫിനിഷിങ് മികവും ബോക്‌സിനുള്ളിലെ മികവും ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നല്‍കുന്നുണ്ട്. അതേസമയം മെസ്സിക്കൊപ്പം മധ്യനിരയില്‍ അലെക്‌സിസ് മാക് അലിസ്റ്ററുടെ പ്രകടനം സെമിയില്‍ നിര്‍ണായകമാവും. ജൂലിയന്‍ ആല്‍വാരസ് ഫോം വീണ്ടെടുത്തു എന്നതാണ് അര്‍ജന്റീനയുടെ ഒരു പ്രതീക്ഷ. ഇതോടെ മുന്നേറ്റത്തില്‍ മെസ്സിയെ അധികമായി ആശ്രയിക്കാതെ ഇരിക്കാന്‍ അര്‍ജന്റീനയ്ക്കാകും. പ്രീമിയര്‍ ലീഗില്‍ കളിച്ച് പരിചയമുള്ള ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, ക്യൂട്ടി റോമേറോ എന്നിവരും മത്സരത്തില്‍ നിര്‍ണായകമാകും. 
 
ഷൂട്ടൗട്ടിലേക്ക് മത്സരം പോയാല്‍ എമിലിയാനോ മാര്‍ട്ടിനസാകും അര്‍ജന്റീനയുടെ പ്രധാന ആയുധം. വലിയ നോക്കൗട്ട് മത്സരങ്ങള്‍ കളിച്ചിട്ടുള്ള പരിചയമാണ് അര്‍ജന്റീനയ്ക്ക് അനുകൂലമായ ഒരു ഘടകം. എന്നാല്‍ നിലവില്‍ മികച്ച ഫോമിലാണ് ഇംഗ്ലണ്ട്. പരിശീലകരായി തോമസ് ടുഹല്‍, ലയണല്‍ സ്‌കലോണി എന്നീ തന്ത്രജ്ഞരുടെ സാന്നിധ്യമാണ് മത്സരത്തിന് ആവേശം നല്‍കുന്ന മറ്റൊരു കാര്യം.ALSO READ: യമാലിനെ കണ്ടാൽ എംബാപ്പെയ്ക്ക് മുട്ടിടിക്കുമോ?, ആറാം തവണയും യമാലിന് മുന്നിൽ വീണു!
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ടീം സെലക്ഷനിൽ കോച്ചും ചീഫ് സെലക്ടറും രണ്ട് തട്ടിൽ!, ഗൗതം ഗംഭീറും അജിത് അഗാർക്കറും തമ്മിൽ കടുത്ത ഭിന്നതയെന്ന് മുൻ ഇന്ത്യൻ താരം