Argentina vs Austria: പ്രസ് ഗെയ്മിനു പേരുകേട്ടവർ; അർജന്റീനയ്ക്കു ഓസ്ട്രിയ 'പേടി'
അതേസമയം പ്രസ് ഗെയ്മിനു പേരുകേട്ട ഓസ്ട്രിയ അർജന്റീനയ്ക്കു ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്
Argentina vs Austria: ലോകകപ്പിലെ രണ്ടാം മത്സരത്തിനായി ലയണൽ മെസിയുടെ അർജന്റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30 നു നടക്കുന്ന മത്സരത്തിൽ ഓസ്ട്രിയയാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ അൽജീരിയയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കു തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് അർജന്റീന ഇന്നിറങ്ങുക.
അതേസമയം പ്രസ് ഗെയ്മിനു പേരുകേട്ട ഓസ്ട്രിയ അർജന്റീനയ്ക്കു ശക്തമായ വെല്ലുവിളി ഉയർത്തുമെന്ന് ഉറപ്പാണ്. അറ്റാക്കിങ് ഗെയ്മിനു പ്രാധാന്യം നൽകുന്ന ഓസ്ട്രിയ അർജന്റീനയുടെ പ്രതിരോധനിരയെ വെല്ലുവിളിക്കും.
അവസാന പത്ത് മത്സരത്തിൽ ഒരു കളിയിൽ മാത്രമാണ് ഓസ്ട്രിയ തോറ്റത്. ഒരു സമനില. എട്ട് കളിയിലും ജയിച്ചു. 31 ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ വഴങ്ങിയത് വെറും നാല് ഗോളുകൾ മാത്രം. ഓസ്ട്രിയയുടെ ഹൈ പ്രസിങ് ഗെയ്മിനെ എങ്ങനെ അതിജീവിക്കാനായിരിക്കും അർജന്റീന പ്ലാൻ ചെയ്യുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.