ഏത് ടീമിനോടും മുട്ടാം, മെസ്സിയില്ലെങ്കിലും പ്രശ്നമില്ല, ടീമിൽ പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ:ലയണൽ സ്കലോണി

Argentina without Messi,Lionel Scaloni on Messi,Argentina football coach statement,Argentina future without Messi,മെസ്സിയില്ലാതെ അർജന്റീന വിജയിക്കും,ലയണൽ സ്കലോണി മെസ്സിയെ കുറിച്ച്,മെസ്സിയില്ലാതെ ടീം മുന്നോട്ട് പോകും,അർജന്റീന കോച്ചിന്റെ പ്രസ്താവന,മെസ്
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (13:32 IST)
സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭാവത്തിലും കളിച്ച് വിജയിക്കാന്‍ അര്‍ജന്റീന ടീം പ്രാപ്തരാണെന്ന് അര്‍ജന്റീന പരിശീലകനായ ലയണല്‍ സ്‌കലോണി. ടീമില്‍ പ്രതിഭാധനരായ ഒട്ടേറെ താരങ്ങളുണ്ടെന്നും സ്‌കലോണി പറഞ്ഞു. കൊളംബിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുന്‍പായി സംസാരിക്കുകയായിരുന്നു സ്‌കലോണി.

ഈ ടീം നിലവിലെ സാഹചര്യത്തില്‍ മെസ്സി ഇല്ലാതെയും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ പ്രാപ്തരാണ്. കൃത്യമായ ഒരു കളിശൈലി ഈ ടീമിനുണ്ട്. മെസ്സി ഇല്ലെങ്കിലും അത് തുടരാന്‍ ഈ ടീമിന് സാധിക്കും സ്‌കലോണി പറഞ്ഞു. നേരത്തെ നേഷന്‍സ് ലീഗ് ട്രോഫി പോര്‍ച്ചുഗല്‍ നേടിയ സാഹചര്യത്തില്‍ നേഷന്‍സ് ലീഗ് സെമിയില്‍ കളിച്ച ഏത് ടീമിനെതിരെ കളിക്കാനും അര്‍ജന്റീനയ്ക്ക് സാധിക്കുമെന്ന് സ്‌കലോണി വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ 2 മത്സരങ്ങളിലും പരിക്ക് കാരണം മെസ്സി അര്‍ജന്റീനയ്ക്കായി കളിച്ചിരുന്നില്ലെങ്കിലും അര്‍ജന്റീനയുടെ കളിയില്‍ ഇത് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നില്ല. 2026ലെ ലോകകപ്പിന്‍ കോണ്‍മബോളില്‍ നിന്നും അര്‍ജന്റീന നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കൊളംബിയക്കെതിരായ മത്സരത്തില്‍ പത്ത് പേരായി ചുരുങ്ങിയെങ്കിലും കൊളംബിയയെ സമനിലയില്‍ തളയ്ക്കാന്‍ അര്‍ജന്റീനയ്ക്കായി. പരാഗ്വയ്‌ക്കെതിരായ മത്സരത്തില്‍ നേടിയ വിജയത്തോടെ ബ്രസീലും ലോകകപ്പ് യോഗ്യത സ്വന്തമാക്കി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :