1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano Ronaldo Portugal

Cristiano Ronaldo: എനിക്ക് പ്രായമായി, അവസാന ഘട്ടത്തിനു തൊട്ടരികെ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം നിശ്ചിത സമയത്ത് 2-2 നു മത്സരം സമനിലയില്‍ പിരിഞ്ഞതോടെ വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു

Ronaldo, Cristiano Ronaldo, Cristiano Ronaldo Portugal, Spain vs Portugal, Portugal Wins UEFA Nations League, സ്‌പെയിന്‍ - പോര്‍ച്ചുഗല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, പോര്‍ച്ചുഗലിനു കിരീടം, സ്‌പെയിന്‍ തോറ്റു
Cristiano Ronaldo

Cristiano Ronaldo: യുവേഫ നാഷന്‍സ് ലീഗ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചതിനു പിന്നാലെ വികാരാധീനനായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ കരിയര്‍ അവസാന ഘട്ടത്തിലാണെന്ന് കിരീട നേട്ടത്തിനു പിന്നാലെ റൊണാള്‍ഡോ പറഞ്ഞു. 
 
' നിങ്ങള്‍ക്ക് അറിയാമല്ലോ, എനിക്ക് പ്രായമായെന്ന്. ഞാനിപ്പോള്‍ അവസാന സമയത്തിനു തൊട്ടരികെയാണ്. ഞാന്‍ കരിയറിന്റെ തുടക്കത്തില്‍ ആയിരുന്ന സാഹചര്യമല്ല. എങ്കിലും ഫുട്‌ബോളിന്റെ ഓരോ നിമിഷവും എനിക്ക് ആസ്വദിക്കണം. വളരെ ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചില്ലെങ്കില്‍ ഞാന്‍ ഇനിയും മുന്നോട്ടു പോകും,' റൊണാള്‍ഡോ പറഞ്ഞു. 
 
' ക്ലബ് ഫുട്‌ബോളില്‍ എനിക്ക് ഒരുപാട് കിരീടങ്ങളുണ്ട്. എന്നാല്‍ പോര്‍ച്ചുഗലിനു വേണ്ടി കിരീടം നേടുന്നതിനേക്കാള്‍ വലിയതായി ഒന്നുമില്ല. എന്റെ കണ്ണുനിറയുന്നു. ദൗത്യം പൂര്‍ത്തിയാക്കി, അതിന്റെ സന്തോഷമാണിത്,' റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. 
 
അതേസമയം നിശ്ചിത സമയത്ത് 2-2 നു മത്സരം സമനിലയില്‍ പിരിഞ്ഞതോടെ വിജയികളെ തീരുമാനിക്കാന്‍ പെനാല്‍റ്റി ഷൂട്ടൗട്ട് നടത്തുകയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3 നാണ് പോര്‍ച്ചുഗല്‍ സ്‌പെയിനിനെ തോല്‍പ്പിച്ചത്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
Sincaraz: ടെന്നീസിൽ തലമുറമാറ്റം പ്രഖ്യാപിച്ച് സിന്നറും അൽക്കാരസും, ഫ്രഞ്ച് ഓപ്പൺ ഫൈനൽ നീണ്ടുനിന്നത് 5 മണിക്കൂറിലേറെ,ഫെഡാലിന് പകരം ഇനി സിൻകാരസ്!