രേണുക വേണു|
Last Modified ബുധന്‍, 11 ജൂണ്‍ 2025 (09:21 IST)
Brazil qualify for 2026 World Cup: 2026 ഫിഫ ലോകകപ്പിനുള്ള യോഗ്യത നേടി ബ്രസീല്‍. പരഗ്വായ്‌ക്കെതിരായ യോഗ്യത മത്സരത്തില്‍ 1-0 ത്തിനു ജയിച്ചാണ് ബ്രസീല്‍ ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചത്.
മത്സരത്തിന്റെ 44-ാം മിനിറ്റിലാണ് വിനിഷ്യസ് ജൂനിയറിന്റെ ഗോള്‍ പിറന്നത്. 1930 മുതല്‍ 2026 വരെയുള്ള എല്ലാ ലോകകപ്പുകള്‍ക്കും യോഗ്യത നേടുന്ന ഏക ദേശീയ ടീമാണ് ബ്രസീല്‍.
16 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി
ലോകകപ്പ് യോഗ്യത പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ബ്രസീല്‍ ഇപ്പോള്‍. 24 പോയിന്റുള്ള പരഗ്വായ്ക്ക് ഇനി ഒരു പോയിന്റ് കൂടി ലഭിച്ചാല്‍ ലോകകപ്പിനു യോഗ്യത നേടാം. സൗത്ത് അമേരിക്ക പോയിന്റ് ടേബിളില്‍ അര്‍ജന്റീനയാണ് ഒന്നാം സ്ഥാനത്ത്.