പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്, കോച്ചുമായി തർക്കം, ദേശീയ ടീമിനായി കളിക്കില്ലെന്ന് ലെവൻഡോവ്സ്കി

Lewandowski Poland national team boycott,Lewandowski coach dispute Poland,Robert Lewandowski news 2025,Lewandowski vs Poland coach, പോളണ്ടിൽ കളിക്കാനില്ലെന്ന് ലെവൻഡോവ്സ്കി, ലെവൻഡോവ്സ്കി പോളണ്ട് ടീം, പോളണ്ട് കോച്ച് ലെവൻഡോവ്സ്കി
അഭിറാം മനോഹർ| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (18:19 IST)
മിഖാല്‍ പ്രോബിയേഴ്‌സ് പോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായി തുടരുന്നിടത്തോളം കാലം താന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ പ്രഖ്യാപനം നടത്തിയത്.

സാഹചര്യങ്ങളും കോച്ചിലുള്ള വിശ്വാസമില്ലായ്മയും കണക്കിലെടുത്ത് അദ്ദേഹം ടീമിനൊപ്പം തുടരുന്നിടത്തോളം കാലം പോളണ്ട് ദേശീയ ടീമിനായി കളിക്കുന്നതില്‍ നിന്നും താന്‍ വിട്ടുനില്‍ക്കുകയാണെന്ന് ലെവന്‍ഡോവ്‌സ്‌കി എക്‌സില്‍ കുറിച്ചു. പോളണ്ടിനായി 158 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലെവന്‍ഡോവ്‌സ്‌കി 85 ഗോളുകളും ദേശീയ ടീമിനായി നേടിയിട്ടുണ്ട്. ലെവന്‍ഡോവ്‌സ്‌കിയെ നായകസ്ഥാനത്ത് നിന്നും മാറ്റി പിയോറ്റര്‍ സീലിന്‍സ്‌കിയെ നിയമിച്ചതോടെയാണ് കോച്ചും സൂപ്പര്‍ താരവും തമ്മിലുള്ള ബന്ധം വഷളായത്.

2023ല്‍ ദേശീയ ടീമിന്റെ പരിശീലകനായ മിഖാല്‍ പ്രോബിയേഴ്‌സിന് കീഴില്‍ പോളണ്ട് 2024ല്‍ യൂറോകപ്പ് കളിച്ചെങ്കിലും ടീമിന്റെ പ്രകടനം നിരാശജനകമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരത്തില്‍ പോലും വിജയിക്കാനാവാതെയാണ് പോളണ്ട് പുറത്തായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :