1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Al nassr terminates vincent aboubaker for cr7

ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി വിൻസൻ്റ് അബൂബക്കറിൻ്റെ കരാർ റദ്ദാക്കി അൽ നസ്ർ

Al nassr
പോർച്ചുഗൽ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിക്കുന്നതിനായി കാമറൂൺ സ്ട്രൈക്കർ വിൻസെൻ്റ് അബുബക്കറിനെ ടീമിൽ നിന്നും പുറത്താക്കി സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ. സൗദി ലീഗിലെ നിയമപ്രകാരം ഒരു ടീമിൽ 8 വിദേശ താരങ്ങൾക്ക് മാത്രമെ അനുമതിയുള്ളു. ഈ സാഹചര്യത്തിലാണ് വിൻസെൻ്റ് അബുബക്കറിൻ്റെ കരാർ റദ്ദാക്കിയത്.
 
താരവുമായുള്ള കരാർ അവസാനിപ്പിച്ചെന്നും എല്ലാ സാമ്പത്തിക അവകാശങ്ങളും നൽകിയെന്നും ക്ലബ് വൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരാധകൻ്റെ മൊബൈൽ ഫോൺ തകർത്ത സംഭവത്തിൽ വിലക്കുള്ള ക്രിസ്റ്റ്യാനോ ജനുവരി 22നാകും അൽ നസ്റിന് വേണ്ടി ആദ്യമായി കളത്തിലിറങ്ങുക. നിലവിൽ ക്ലബിനൊപ്പം തന്നെയാണ് താരമുള്ളത്.
 
അടുത്ത ലേഖനം
ഐപിഎല്ലിൽ ആർക്കും വേണ്ട, ഇപ്പോഴാണേൽ അവന് വേണ്ടി കോടികൾ ചിലവാക്കാൻ റെഡി