1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Cristiano ronaldo in riyad

ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി, അൽ നസ്ർ ജേഴ്സിയിൽ ഇന്ന് അവതരിക്കും

CR7
സൗദിയിലെ അൽ നസ്ർ ക്ലബുമായി കരാറിലേർപ്പെട്ട പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിൽ തിങ്കളാഴ്ച രാത്രി 11ന് റിയാദിലെത്തിയ അദ്ദേഹത്തെ വിമാനത്താവളത്തിൽ സൗദി കായിക മന്ത്രാലയവും അൽ നസ്ർ ക്ലബ് അധികൃതരും ചേർന്ന് സ്വീകരിച്ചു.
 
വിമാനത്താവളത്തിലോ പരിസരത്തോ പൊതുജന സ്വീകരണത്തിന് അവസരമുണ്ടായിരുന്നില്ല. ഇന്ന് വൈകുന്നേരം താരത്തിന് മർസൂൽ പാർക്കിൽ വമ്പൻ സ്വീകരണം ഒരുക്കും. കായികക്ഷമത പരിശോധനയ്ക്ക് ശേഷമെ റൊണാൾഡോ കളിക്കളത്തിൽ ഇറങ്ങുകയുള്ളു. ഇന്ന് നടക്കുന്ന സ്വീകരണ പരിപാടിയിൽ അൽ നസ്റിൻ്റെ മഞ്ഞ ജേഴ്സിയിൽ താരമെത്തും. തുടർന്ന് താരത്തിൻ്റെ വാർത്താ സമ്മേളനവുമുണ്ടാകും.
 
അടുത്ത ലേഖനം
ഏകദിന ലോകകപ്പോടെ ദ്രാവിഡ് പടിയിറങ്ങും, വിവിഎസ് ലക്ഷ്മൺ പകരം പരിശീലകനാകുമെന്ന് റിപ്പോർട്ട്