ബ്രസീലിലെയും പോർചുഗലിലെയുമടക്കം നിരവധി ക്ലബുകൾ എനിക്ക് ഓഫർ നൽകി, ഞാൻ തെരെഞ്ഞെടുത്തത് സൗദിയിൽ കളിക്കാനാണ്

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജനുവരി 2023 (14:11 IST)
ലോകഫുട്ബോളിലെ മിന്നും താരമായ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റെക്കോർഡ് തുകയ്ക്കാണ് സൗദി അറേബ്യൻ ക്ലബായ സ്വന്തമാക്കിയത്. പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിൽ കഴിഞ്ഞ ദിവസമാണ് ക്ലബ് ക്രിസ്റ്റ്യാനോയെ അവതരിപ്പിച്ചത്. മറ്റ് ക്ലബുകളിൽ നിന്നും ഓഫറുകൾ ഇല്ലാത്തതുകൊണ്ടാണ് താരം സൗദിയിലെത്തിയതെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.

യൂറോപ്പിൽ നിന്നും മികച്ച ഓഫറുകൾ ലഭിച്ചിരുന്നില്ല എന്ന് പറയുന്നത് സത്യമല്ല. യൂറോപ്പിൽ നിന്ന് നിരവധി ഓഫറുകൾ എനിക്ക് വന്നിരുന്നു. ബ്രസീലിൽ നിന്നും നിരവധി ക്ലബുകൾ സമീപിച്ചു. ഓസ്ട്രേലിയ,അമേരിക്ക,പോർച്ചുഗലിൽ നിന്നുവരെ എന്നെ സ്വന്തമാക്കാൻ ക്ലബുകൾ ശ്രമിച്ചു. യൂറോപ്പിലെ എൻ്റെ ജോലി കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അവിടെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത എനിക്ക് എന്താണ് അവിടെ ചെയ്യാനുള്ളത്.

ഞാൻ സൗദി ലീഫിലെ നിരവധി മത്സരങ്ങൾ കണ്ടിരുന്നു. മികച്ച മത്സരങ്ങൾ നടക്കുന്ന ലീഗാണിത്. റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിലെ സ്പോർട്ടിംഗ് ലിസ്ബനിൽ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്,യുവൻ്റസ് ടീമിലുകളിൽ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കിയ താരമാണ് ക്രിസ്റ്റ്യാനോ.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :