യൂറോപ്പിലെ എല്ലാ റെക്കോർഡുകളും സ്വന്തമാക്കിയ എനിക്ക് അവിടെ ഇനിയൊന്നും ചെയ്യാനില്ല : റൊണാൾഡൊ

അഭിറാം മനോഹർ| Last Modified ബുധന്‍, 4 ജനുവരി 2023 (14:05 IST)
സൗദി ക്ലബായ അൽ നസ്റിൽ നിന്നും ലഭിച്ച വമ്പൻ സ്വീകരണത്തിന് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യൂറോപ്പിലെ തൻ്റെ ജോലി കഴിഞ്ഞെന്നും ഇനി ഏഷ്യയ്ക്ക് വേണ്ടി പൊരുതേണ്ട സമയമായെന്നും റൊണാൾഡോ പറഞ്ഞു.

ജീവിതത്തിൽ ഞാൻ എടുത്ത വലിയ തീരുമാനങ്ങളിലൊന്നാണിത്. ഞാൻ അതിൽ അഭിമാനിക്കുന്നു.യൂറോപ്പിലെ എൻ്റെ ജോലി കഴിഞ്ഞുവെന്നാണ് ഞാൻ മനസിലാക്കുന്നത്. അവിടെ ഞാനെല്ലാം നേടി. യൂറോപ്പിലെ വലിയ ക്ലബുകളിൽ കളിക്കാനായി. അവിടെയുള്ള എല്ലാ റെക്കോർഡുകളും തകർത്ത എനിക്ക് എന്താണ് അവിടെ ചെയ്യാനുള്ളത്.

ഇനി ഏഷ്യയിൽ പുതിയ വെല്ലുവിളികളെ നേരിടണം. എനിക്ക് ബ്രസീലിൽ നിണ്ണും ഓസ്ട്രേലിയയിൽ നിന്നും പോർച്ചുഗലിൽ നിന്നുമെല്ലാം ഓഫറുകൾ വന്നിരുന്നു. പക്ഷേ ഞാൻ വാക്ക് കൊടുത്തത് അൽ നസ്റിനാണ്. ഫുട്ബോളിൻ്റെ മാത്രമല്ല ഈ രാജ്യത്തിൻ്റെ വളർച്ചയും എന്നിലൂടെയുണ്ടാകട്ടെ എന്ന് കരുതിയാണ് ഞാൻ ആ തീരുമാനം എടുത്തത്. റൊണാൾഡോ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :