2030ലെ ലോകകപ്പ് ക്യാമ്പയിനിൽ ഭാഗമാകണം, വർഷം 170 മില്ല്യൺ യൂറോ പ്രതിഫലം: ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ വീണ്ടും സൗദിയുടെ ഓഫർ

അഭിറാം മനോഹർ| Last Modified വെള്ളി, 23 ഡിസം‌ബര്‍ 2022 (13:00 IST)
പോർച്ചുഗൽ സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൗദിയിലെത്തിക്കാനുറച്ച് അറേബ്യൻ ക്ലബായ അൽ നാസർ. സ്പാനിഷ് മാധ്യമമായ മാർക ക്രിസ്റ്റ്യാനോ സൗദിയിൽ കളിക്കുമെന്ന് റിപ്പോർട്ട് ചെയ്യുന്നു. രണ്ടര വർഷം കളിക്കാരനെന്ന നിലയിൽ ക്ലബിനും 2030 വരെ സൗദിയുടെ ഫുട്ബോൾ അംബാസഡറായും പ്രവർത്തിക്കണമെന്നതാണ് കരാർ.

നിലവിൽ സൗദി അറേബ്യയുടെ അംബാസഡറാണ് ലയണൽ മെസ്സി.
ക്രിസ്റ്റ്യാനോയെ കൂടി പാളയത്തിൽ എത്തിക്കുന്നതോടെ 2030 ലോകകപ്പ് ആതിഥേയത്വത്തിനായി പരിശ്രമിക്കുന്ന സൗദി ശ്രമങ്ങൾക്ക് കൂടുതൽ ഊർജം പകരാൻ ഇരു താരങ്ങൾക്കുമാകും.
2025ലെ ഫിഫ കോൺഗ്രസിലാണ് 2030ലെ ലോകകപ്പ് നടക്കുന്ന രാജ്യത്തെ പ്രഖ്യാപിക്കുക.

ലോകകപ്പിനിടെ തന്നെ താരം അൽ നാസ്റിലേക്ക് പോകുമെന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ വാർത്തകൾ ക്രിസ്റ്റ്യാനോ നിഷേധിക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :