അനുബന്ധ വാര്‍ത്തകള്‍
- ജർമൻ ഓപ്പൺ ബാഡ്മിന്റൺ: ലോക ഒന്നാം നമ്പർ വിക്ടർ അക്സെൽസനെ അട്ടിമറിച്ച് ലക്ഷ്യ സെൻ ഫൈനലിൽ
- ഐഎസ്എല്ലിൽ ജംഷഡ്പൂരിന്റെ അപരാജിത കുതിപ്പിന് തടയിട്ട് ബ്ലാസ്റ്റേഴ്‌സ്, ആദ്യ പാദ സെമിയിൽ വിജയം ഒരൊറ്റ ഗോളിൽ
- ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊമ്പന്മാർ സെമിയിൽ
- ബോംബെക്കാരാ.. ജാവോ എന്ന് പറയണം: വിജയം ഭീഷ്മ സ്റ്റൈലിൽ ആഘോഷിച്ച് ബ്ലാസ്റ്റേഴ്‌സ്
- യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനെതിരെ പതിഷേധം, ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റി
ഫൈനലിൽ ആരാണ് എതിരാളി എന്നത് വിഷയമല്ല: കലാശപ്പോരിന് മുൻപ് അഡ്രിയാൻ ലൂണ
കടങ്ങളും കണക്കുകളും പരിഹാസങ്ങളും തീർത്ത ഭാരമൊഴിവാക്കാൻ ആദ്യ കിരീടനേട്ടത്തിനരികെ എത്തിയിരിക്കുകയാണ് കേരളത്തിന്റെ കൊമ്പന്മാർ. സീസണിൽ അവിസ്‌മരണീയമായ കുതിപ്പ് നടത്തിയ കൊമ്പന്മാർ ഫൈനൽ മത്സരത്തിനിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞ യാതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
ഇപ്പോഴിതാ ഫൈനലിൽ എതിരാളികൾ ആരായാലും പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ബാസ്റ്റേഴ്‌സ് ക്യാപ്‌റ്റനായ അഡ്രിയാൻ ലൂണ. ഫൈനലാണ് കിരീടം നേടണമെങ്കിൽ മികച്ച ടീമുകളോട് തന്നെ മത്സരിക്കേണ്ടി വരും. അതിന് ഞങ്ങൾ തയ്യാറായി കഴിഞ്ഞു. ലൂണ പറഞ്ഞു.
നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത്. വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അഡ്രിയാൻ ലൂണ പറഞ്ഞു. രണ്ടാം പാദസെമിഫൈനൽ മത്സരത്തിൽ 18ആം മിനിറ്റിൽ ലൂണ നേടിയ ഗോളാണ് 2016ന് ശേഷം കൊമ്പന്മാർക്ക് ഫൈനലിലെത്താൻ സഹായിച്ചത്. ഇരു പാദങ്ങളിലുമായി 2-1 ഗോൾ എന്ന നിലയിലാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.