യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരെ പതിഷേധം, ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി റഷ്യയിൽ നിന്ന് മാറ്റി

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (20:45 IST)
ചാമ്പ്യൻസ് ലീഗ് വേദി റഷ്യയിൽ നിന്ന് മാറ്റി യുവേഫ. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിനെതിരായ പ്രതിഷേധം എന്ന നിലയിലാണ് ചാമ്പ്യൻസ് ലീഗ് ഫൈനൽ വേദി യുവേഫ മാറ്റിയത്.

സെന്റ് പീറ്റേഴ്‌സ്‌ബർ‌ഗിൽ മെയ് 28നായിരുന്നു ലീഗ് ഫൈനൽ നിശ്ചയിച്ചിരുന്നത്. ഇത് പാരീസിൽ വെച്ചായിരിക്കും നട‌ത്തുക. റഷ്യയുടെ എനർജി മേഖലയിലെ വമ്പന്മാരായ ഗാസ്‌പ്രോം നിർമിച്ച സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കേണ്ടിയിരുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :