അഭിറാം മനോഹർ|
Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (08:31 IST)
ഐഎസ്എല്ലിലെ നിർണായകമായ മത്സരത്തിൽ കരുത്തരായ മുംബൈ എഫ്‌സിയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ തുടക്കത്തിൽ കേരളത്തെ പരിഹസിച്ച് കൊണ്ട് പോസ്റ്റിട്ട മുംബൈ എഫ്‌സിയോട് ഭീഷ്‌മ സ്റ്റൈലിലാണ് കേരളം മറുപടി നൽകിയത്.
മുംബൈ സിറ്റിയോട് ഒന്നിനെതിരെ മൂന്ന് ഗോളിന്റെ വിജയത്തോടെ ജാവോ പറഞ്ഞുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ സെമിഫൈനൽ പ്രതീക്ഷകൾ സജീവമാക്കി.
അതേസമയം വിജയത്തോടെ മറ്റൊരു അപൂര്‍വ റെക്കോര്‍ഡും ബ്ലാസ്റ്റേഴ്സ് പേരിലാക്കി.
ഇതാദ്യമായാണ് മുംബൈ സിറ്റി എഫ് സിയെ ഒരു സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ട് തവണ തോല്‍പ്പിക്കുന്നത്.ലീഗില്‍ ഇതിന് മുമ്പ് 15 തവണ പരസ്പരം ഏറ്റുമുട്ടിയതില്‍ മുംബൈ ആറ് തവണയും ബ്ലാസ്റ്റേഴ്സ് മൂന്ന് തവണയുമായിരുന്നു ജയിച്ചു കയറിയത്. ഈ സീസണിലെ ആദ്യ പാദത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ ബ്ലാസ്റ്റേഴ്‌സ് തകർത്തിരുന്നു.
നിലവിൽ ജംഷഡ്പൂര്‍ എഫ് സി,ഹൈദരാബാദ് എഫ് സി എന്നീ ടീമുകളാണ് സെമി ഫൈനലിൽ സ്ഥാനം ഉറപ്പിച്ച ടീമുകൾ.ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങളിലേക്കാണ് ബ്ലാസ്റ്റേഴ്സും മുംബൈയും എടികെയും പൊരുതുന്നത്.