മൃഗയ എന്ന ചിത്രത്തില്‍ വാറുണ്ണിയെ കൊലപ്പെടുത്താന്‍, പുലിവേട്ടയ്ക്കിടെ കയര്‍ അയച്ചുവിടുന്ന ഒരു രംഗമുണ്ട്. ആ രംഗം ഓര്‍മ്മിപ്പിച്ചു, ടാര്‍സന്‍ ആന്‍റണിയെ വകവരുത്താന്‍ ക്രെയിനിലെ റോപ്പ് അഴിച്ചുവിടുന്നത്. ടാര്‍സന്‍ തലയും കുത്തി താഴേക്ക്. അവിടെയാണ് ഇന്‍റര്‍വെല്‍. നായകനല്ലേ? ചെറിയ പോറലുകളോടെ രക്ഷപ്പെട്ടു!
പൃഥ്വിരാജിന്‍റെ ഇന്‍ട്രോഡക്ഷന്‍ സീനില്‍ തകര്‍പ്പന്‍ കയ്യടിയായിരുന്നു തിയേറ്ററുകളില്‍. സിനിമയിലെ നായകന്‍ വരുന്ന രംഗം ഇത്രയും സ്റ്റൈലായി ചിത്രീകരിച്ചത് അടുത്തൊരു സിനിമയിലും കണ്ടിട്ടില്ല. ഫൈവ് സ്റ്റാര്‍ കോളനി ആര്‍ക്കോ വില്‍ക്കുന്നു. അതിനെ കോളനിക്കാര്‍ എതിര്‍ക്കുന്നു. ടാര്‍സന്‍ ആന്‍റണി അവിടെയുണ്ട് എന്നതാണ് കോളനിക്കാരുടെ ബലം. അവനെ തട്ടാന്‍ ഗുണ്ടകളെത്തുന്നു. അവരെ നേരിടാന്‍ ടാര്‍സന്‍ ആന്‍റണി വരുന്നതാണ് രംഗം. വളരെ ത്രില്ലിംഗായി ദീപന്‍ അത് ഒരുക്കി.
അതുപോലെ, തന്‍റെ പുതിയ ചിത്രമായ ‘ഹീറോ’യുടെ സ്റ്റണ്ടുമാസ്റ്റര്‍ സ്ഥാനത്തുനിന്ന് ടാര്‍സന്‍ ആന്‍റണിയെ ഒഴിവാക്കണമെന്ന് അനൂപ് മേനോനോട് ശ്രീകാന്ത് ആവശ്യപ്പെടുന്ന രംഗം. എല്ലാവരും പൃഥ്വി സിനിമയില്‍ നിന്ന് ഒഴിവാക്കപ്പെടും എന്ന് കരുതും. അവിടെ അനൂപ് മേനോന്‍ സ്കോര്‍ ചെയ്തു. ശ്രീകാന്തിനെ സിനിമയില്‍ നിന്ന് നീക്കി. പകരം ടാര്‍സനെ നായകനാക്കി. അവിടെയും കിട്ടി കയ്യടി.
ടാര്‍സന്‍ ആന്‍റണിയുടെ സുഹൃത്ത് ആക്രി സുനിലായി ടിനി ടോമും ബാഷയായി കോട്ടയം നസീറുമൊക്കെയുണ്ട് ചിത്രത്തില്‍. അനൂപ് ചന്ദ്രനെയും കണ്ടു.
WEBDUNIA|
അടുത്ത പേജില്‍ - ആഭ്യന്തരമന്ത്രിയുടെ മകനായാലെന്ത്? കളി പൃഥ്വിയോടോ?