കോബ്രയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടി. സിനിമ രസിപ്പിക്കുന്നില്ല. അതേസമയം, മമ്മൂട്ടിയും ലാലും തങ്ങളുടെ കഥാപാത്രങ്ങള്‍ ഭംഗിയാക്കി. സലിംകുമാറിന്‍റെ തമാശകള്‍ കൊള്ളാം. എന്നാല്‍ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മ കല്ലുകടിയാകുന്നു.
മമ്മൂട്ടി - ലാല്‍ കോമ്പിനേഷന്‍ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ഇരുവരും ഫ്രഷ് ആയ ചില മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നുണ്ട്. എന്നാല്‍ നിലവാരമില്ലാത്തതും കേട്ടുപഴകിയതുമായ തമാശകള്‍ സിനിമയുടെ ഒഴുക്കിനെ ബാധിക്കുന്നു.
ബാബു ആന്‍റണിയുടെ വില്ലന്‍ വേഷം ഏറ്റില്ല. എന്നാല്‍ ക്ലൈമാക്സിലെ ഫൈറ്റ് ഗംഭീരമായി. മണിയന്‍പിള്ള രാജുവും ലാലുമൊക്കെ ഇടയ്ക്കിടെ അമിതാഭിനയം കാഴ്ചവയ്ക്കുന്നു, അതിനൊക്കെ പ്രേക്ഷകര്‍ കൂവുന്നുമുണ്ട്. പ്രവചിക്കാവുന്ന കഥാഗതി കോബ്രയ്ക്ക് ന്യൂനതയായി.
നായികമാരില്‍ കനിഹ നന്നായപ്പോള്‍ പത്മപ്രിയയുടെ കഥാപാത്രം ബോറടിപ്പിച്ചു. ആദ്യപകുതിയില്‍ കുഴപ്പമില്ലാതെ പോയെങ്കിലും രണ്ടാം പകുതിയിലെത്തിയപ്പോള്‍ സംവിധായകന്‍ സിനിമ എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ ബുദ്ധിമുട്ടി.