‘പുതിയ മുഖം’ എന്ന ചിത്രത്തില്‍ പ്രയോഗിച്ച വിദ്യകള്‍ തന്നെയാണ് ദീപന്‍ ‘ഹീറോ’യിലും പ്രയോഗിച്ചതെന്ന് മുന്‍ പേജില്‍ പറഞ്ഞിട്ടുണ്ടല്ലോ. പൃഥ്വിരാജിന്‍റെ അവസ്ഥയും അതുതന്നെ. പുതിയ മുഖത്തില്‍ നിന്ന് ഒരു വളര്‍ച്ചയും ഉണ്ടായിട്ടില്ല. ആക്ഷന്‍ രംഗങ്ങളിലെ പ്രകടനമെല്ലാം ആ ചിത്രത്തെ ഓര്‍മ്മിപ്പിക്കും. പിന്നെ ശരീരം ഇത്തിരി നന്നായിട്ടുണ്ട്. നല്ല മസിലൊക്കെയുണ്ട്. അല്ലാതെ അഭിനയം കൊണ്ട് പ്രേക്ഷകമനസ് കീഴടക്കാന്‍, മലയാളം വെബ്‌ദുനിയയുടെ ഭാഷയില്‍, ‘ബിഗ്സ്റ്റാറി’ന് കഴിഞ്ഞിട്ടില്ല.
എന്നാല്‍ അഭിനയം കൊണ്ട് പൃഥ്വിയെ മറികടന്ന ഒരു താരമുണ്ട് ഹീറോയില്‍. അനൂപ് മേനോന്‍. ആദിത്യ എന്ന സംവിധായകനെ അനൂപ് ഒന്നാന്തരമായി അവതരിപ്പിച്ചു. സിനിമയുടെ നിര്‍ണായക ഘട്ടങ്ങളില്‍ ഭാവോജ്ജ്വലമായ പ്രകടനം കാഴ്ചവച്ചു.
“ഒരു വെള്ളിയാഴ്ച മതി ഒരു നായകനടന്‍റെ തലവിധി 180 ഡിഗ്രി മാറിമറിയാന്‍” എന്ന അനൂപിന്‍റെ ഡയലോഗ് തിയേറ്ററില്‍ കൈയടി നേടി. എന്നാല്‍, ബാലയും തമിഴ് നടന്‍ ശ്രീകാന്തും ശരാശരിയിലും താഴ്ന്ന പെര്‍ഫോമന്‍സാണ് നടത്തിയിരിക്കുന്നത്. ഉദയന്‍ എന്ന സ്റ്റണ്ട് മാസ്റ്ററായി ആദ്യപകുതിയില്‍ നിറഞ്ഞുനിന്ന ബാല പിന്നീട് എവിടെപ്പോയെന്ന് മഷിയിട്ടുനോക്കിയിട്ടുപോലും കാണാനായില്ല. നായിക യാമി ഗൌതവും എടുത്തുപറയത്തക്ക പ്രകടനമൊനും കാഴ്ചവച്ചില്ല. സിനിമയായാല്‍ ഒരു നായിക വേണ്ടേ? അതിനൊരു നായിക!
WEBDUNIA|
അടുത്ത പേജില്‍ - അന്ന് വാറുണ്ണിയെ, ഇന്ന് ആന്‍റണിയെ!