മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ ശരിയല്ല: പൃഥ്വിരാജ്

WEBDUNIA|
PRO
കുറച്ചുകാലമായി വിവാദപ്രസ്താവനകളൊന്നും നടത്താതെ ഒതുങ്ങിക്കഴിയുകയായിരുന്നു യുവതാരം പൃഥ്വിരാജ്. കൂടുതല്‍ സമയവും ഹിന്ദി സിനിമയിലെ തിരക്കുകളായതിനാല്‍ കേരളത്തില്‍ വരുന്നത് തന്നെ അപൂര്‍വം. ‘ഹീറോ’ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പൃഥ്വി കേരളത്തിലുണ്ട്.

പൃഥ്വിരാജ് നായകനായി അഭിനയിച്ച ഇന്ത്യന്‍ റുപ്പിക്കാണല്ലോ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചത്. കഴിഞ്ഞ നാലു വര്‍ഷങ്ങളില്‍ മൂന്നു തവണയും ഈ അവാര്‍ഡ് പൃഥ്വിച്ചിത്രങ്ങള്‍ക്കായിരുന്നു. എന്നാല്‍ മലയാളത്തിലെ തിരക്കഥാകൃത്തുക്കള്‍ ഇനിയും കാര്യങ്ങള്‍ ഏറെ പഠിക്കാനുണ്ടെന്ന അഭിപ്രായക്കാരനാണ് പൃഥ്വി.

“മലയാളത്തില്‍ സമകാലികമായ കഥകള്‍ ഉണ്ടാകുന്നില്ല. മലയാളത്തിലെ കൂടുതല്‍ എഴുത്തുകാരുടെയും തിരക്കഥകള്‍ കാലഹരണപ്പെട്ടവയാണ്. അടുത്ത കാലത്ത് ട്രാഫിക്, ബ്യൂട്ടിഫുള്‍ തുടങ്ങിയ സിനിമകള്‍ ശ്രദ്ധിക്കപ്പെട്ടു. അവയുടെ തിരക്കഥ എഴുതിയവര്‍ 40ല്‍ താഴെ പ്രായമുള്ളവരായിരുന്നു. പുതിയ കാലത്തിന്‍റെ കഥ പറയുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു” - ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കി.

എഴുപതിലധികം സിനിമകളില്‍, മണിരത്നം, സന്തോഷ് ശിവന്‍, അനുരാഗ് കശ്യപ് തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചുകഴിഞ്ഞിട്ടും, ഒട്ടേറെ സൂപ്പര്‍ഹിറ്റുകള്‍ നല്‍കിയിട്ടും പൃഥ്വി പറയുന്നത് ഇങ്ങനെയാണ്. “ഞാന്‍ ഒരു സൂപ്പര്‍സ്റ്റാറല്ല. ഒരു നടന്‍ മാത്രമാണ്”.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :