ടീം ഇന്ത്യയെ സ്പോണ്‍സര്‍ ചെയ്യാന്‍ പ്രമുഖ കമ്പനികള്‍ രംഗത്ത്

മുംബൈ| WEBDUNIA| Last Modified വ്യാഴം, 9 ഫെബ്രുവരി 2012 (09:14 IST)
ത്രിരാഷ്ട്ര ഏകദിന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പിച്ചതിന് പുറമെ ബിസിസിഐക്ക് സന്തോഷിക്കാനായി മറ്റ് ചിലതു കൂടിയുണ്ട്. ടീമിന്റെ ഔദ്യോഗിക സ്പോണ്‍‌സര്‍ഷിപ്പില്‍ നിന്ന് സഹാറാ ഗ്രൂപ്പ് പിന്‍‌മാറിയെങ്കിലും മറ്റ് പ്രമുഖ കമ്പനികള്‍ സ്പോണ്‍സര്‍ഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോകോര്‍പ്പ്, ഫ്യൂചര്‍ ഗ്രൂപ്പ്, ബി സി സി ഐയുടെ ആഭ്യന്തര ക്രിക്കറ്റിന്റെ സ്പോണ്‍സറായ ഭാരതി എയര്‍ടെല്‍ എന്നിവരെല്ലാം സ്പോണ്‍സര്‍ഷിപ്പിനായി രംഗത്തെത്തിയിട്ടുണ്ട് എന്നാണ് വിവരം.

ഇപ്പോള്‍ നടന്നുവരുന്ന ത്രിരാഷ്ട്ര പരമ്പരയോടെ തങ്ങള്‍ പിന്‍‌മാറും എന്നാണ് സഹാറ അറിയിച്ചിരിക്കുന്നത്. അതേസമയം സഹാറയെ അനുനയിപ്പിക്കാന്‍ വ്യാഴാഴ്ച ചര്‍ച്ചകള്‍ നടക്കും. 2011 മുതല്‍ ടീം ഇന്ത്യയുടെ സ്പോണ്‍സറാണ് സഹാറ ഗ്രൂപ്പ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :