പൃഥ്വിരാജ് ശ്രീകാന്തിന്‍റെ ഡ്യൂപ്പ്!

WEBDUNIA|
PRO
‘ഹീറോ’ എന്ന സിനിമയില്‍ പൃഥ്വിരാജ് ഡ്യൂപ്പ് ആയി അഭിനയിക്കുന്നു. തമിഴ് നടന്‍ ശ്രീകാന്തിന്‍റെ ഡ്യൂപ്പായാണ് പൃഥ്വിയുടെ വേഷം. എന്നാല്‍ ചിത്രത്തിലെ നായകന്‍ ശ്രീകാന്ത് അല്ല കേട്ടോ. പൃഥ്വി തന്നെയാണ് നായകന്‍.

‘ടാര്‍സന്‍ ആന്‍റണി’ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഫൈറ്ററായ ഡ്യൂപ്പാണ് കക്ഷി. ഫൈവ് സ്‌റ്റാര്‍ കോളനിയിലെ ഗുണ്ടയായിരുന്ന ടാര്‍സന്‍ ആന്‍റണി സ്‌റ്റണ്ട്‌ മാസ്‌റ്റര്‍ ധര്‍മരാജന്‍റെ അസിസ്‌റ്റന്‍റായി സിനിമയിലെത്തുന്നു. തമിഴ് ചലച്ചിത്രതാരം ശ്രീകാന്തിന്‍റെ ഡ്യൂപ്പാകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ഹീറോയുടെ പ്രമേയം.

‘പുതിയ മുഖ’ത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. “സിനിമയില്‍ എത്തിയതുമുതല്‍ ഞാന്‍ ഡ്യൂപ്പുകളായി അഭിനയിക്കുന്നവരെ കണ്ടിട്ടുണ്ട്‌. നായകന്‍റെ ഇമേജ്‌ പൊലിപ്പിക്കാന്‍ ഏത്‌ അപകടഘട്ടത്തെയും തരണം ചെയ്‌ത്‌ ഡ്യൂപ്പുകള്‍ അഭിനയിക്കുമ്പോള്‍ കൈയടിയൊക്കെ നായകനാണ്‌ ലഭിക്കുന്നത്‌. സത്യത്തില്‍ ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഡ്യൂപ്പുകളുടെ മാനസികാവസ്‌ഥ ഞാന്‍ അനുഭവിച്ചറിയുകയാണ്‌” - മംഗളത്തിന് അനുവദിച്ച അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

അന്ന് പൃഥ്വിയെ അടിച്ചു; ഇനി അടിവാങ്ങും!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :