‘ഹീറോയിന്‍‘ മനീഷാ കൊയ്‌രാളയുടെ ജീവിതകഥ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഒരു നായികാ നടിയുടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളാണ് മധൂര്‍ ഭണ്ഡാര്‍ക്കറിന്റെ 'ഹീറോയിന്‍' എന്ന ചിത്രത്തിന്റെ പ്രമേയം. നടി മനീഷ കൊയ്‌രാളയുടെ ജീവിതമാണ് ചിത്രത്തിന് പ്രചോദനമായത് എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍.

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന മനീഷ കൊയ്‌രാളയുടെ വേഷത്തിന്റെ അഭിനയിക്കുന്നത് ബോളിവുഡിന്റെ പുത്തന്‍ താരറാണിയായ കരീന കപൂര്‍ ആണ്.

ബോംബെ, 1942: എ ലവ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളാണ് മനീഷയെ പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. എന്നാല്‍ പൊടുന്നനെയാണ് അവരുടെ കരിയറിലും വ്യക്തി ജീവിതത്തിലും തകര്‍ച്ചകള്‍ ഉണ്ടായത്. വൈവാഹിക ജീവിതത്തിലുണ്ടായ പ്രശ്നങ്ങളും മദ്യപാനവും അവരുടെ കരിയറിലും കരിനിഴല്‍ വീഴ്ത്തി. പൊതുമധ്യത്തില്‍ പോലും അവര്‍ മദ്യപിച്ച് ലക്കുകെട്ട് നടക്കുകയുണ്ടായി.

അതേസമയം ഹീറോയിന്‍ മനീഷയുടെ ജീവിതമാണെന്ന റിപ്പോര്‍ട്ടുകള്‍ മധൂര്‍ ഭണ്ഡാര്‍ക്കര്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :