1. വിനോദം
  2. സിനിമ
  3. നിരൂപണം
  4. Vikram Movie Review

ഞെട്ടിച്ച് ഉലകനായകന്‍, ആറാടി ഫഹദ്; 'വിക്രം' ഗംഭീരമെന്ന് ആദ്യ പ്രതികരണം

Vikram film
പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കാത്ത് ലോകേഷ് കനകരാജ് ചിത്രം വിക്രം. കമല്‍ഹാസന്‍ നായകനായ വിക്രം ഇന്നാണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമ ഗംഭീരമെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യ പകുതിക്ക് ശേഷം പുറത്തുവരുന്നത്. 
 
ഉലകനായകന്‍ കമല്‍ഹാസന്റെ പൂണ്ടുവിളയാട്ടമാണ് വിക്രമില്‍ കാണുന്നതെന്ന് ആരാധകര്‍ കമന്റ് ചെയ്യുന്നു. എല്ലാതരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന കലക്കന്‍ മാസ് ചിത്രമെന്നാണ് ആദ്യ പ്രതികരണം. ക്വാളിറ്റി മേക്കിങ്ങും അടിമുടി സസ്‌പെന്‍സുമാണ് സിനിമയെ മികച്ചതാക്കുന്ന ആദ്യ ഘടകം. 
 
കമല്‍ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ എന്നിവരും വിക്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫഹദിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. ആദ്യ പകുതിയില്‍ ഫഹദിന്റെ ആറാട്ടാണ് കാണാന്‍ സാധിച്ചതെന്നും ആരാധകര്‍ പറയുന്നു. അങ്ങേയറ്റം രോമാഞ്ചം തരുന്ന ഇന്റര്‍വെല്‍ ബ്ലോക്ക് സിനിമയെ വേറെ ലെവല്‍ ആക്കുന്നു. 

About Writer
രേണുക വേണു
അടുത്ത ലേഖനം
കൊടും പട്ടിണിയില്‍ നിന്ന് അഭിനയത്തിലേക്ക്, ഒരു മടിയുമില്ലാതെ ഷക്കീല സിനിമകളിലും അഭിനയിച്ചു; ആരും അറിയാത്ത നടി കനകലതയുടെ ജീവിതം ഇങ്ങനെ