സൂര്യ തകര്‍ക്കും ! നന്ദി പറഞ്ഞ് 'വിക്രം' സംവിധായകന്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 1 ജൂണ്‍ 2022 (10:03 IST)

വിക്രം പ്രദര്‍ശനത്തിന് എത്തുമ്പോള്‍ ആരാധകരുടെ ചോദ്യം സിനിമയില്‍ സൂര്യ ഉണ്ടാകുമോ എന്നതാണ്. അതിനൊരു ഉത്തരം നല്‍കിയിരിക്കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്.

സൂര്യയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് പുതിയൊരു പോസ്റ്റര്‍ അദ്ദേഹം പുറത്തിറക്കി.
വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം സാറ്റ്‌ലൈറ്റിലും ഒടിടിയിലുമായി 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങിയ താരനിര തന്നെ ഉണ്ട് ചിത്രത്തില്‍.

കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സിനാണ് സ്വന്തമാക്കിയിരിക്കുന്നത്.ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.
രണ്ടു മണിക്കൂര്‍ 53 മിനിറ്റ് ആണ് സിനിമയുടെ ഇപ്പോഴത്തെ ദൈര്‍ഘ്യം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :