റിലീസിന് തലേദിവസം എത്തിയ ടൈറ്റില്‍ സോങ്, ഹിറ്റ് തന്നെ, വീഡിയോ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 2 ജൂണ്‍ 2022 (17:08 IST)
കമല്‍ ഹാസന്‍ ആരാധകരുടെ മാസങ്ങളുടെ കാത്തിരിപ്പാണ് ജൂണ്‍ മൂന്നിന് തിയേറ്ററിലെത്തുന്ന വിക്രം.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിലെ ടൈറ്റില്‍ സോങ് പുറത്ത്.

അനിരുദ്ധ് രവിചന്ദര്‍ സംഗീതമൊരുക്കി പാടിയ ഗാനം ഇതിനോടകം തന്നെ വൈറലാണ്.വിഷ്ണു ഇടവന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്.
അഡ്വാന്‍സ് ബുക്കിംഗിലൂടെ വിക്രം 9 കോടിയോളം ഇന്നലെ വൈകിട്ട് തന്നെ നേടിയിരുന്നു. ഇന്നും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോകും. അന്തിമ പ്രീ ബുക്കിംഗ് കണക്കുകള്‍ പുറത്ത് വരുന്നതേയുള്ളൂ. പുലര്‍ച്ചെ അഞ്ചുമണിക്ക് ഫാന്‍സ് ഷോകള്‍ ആരംഭിക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :