റിലീസിന് മുമ്പേ 200 കോടി ക്ലബ്ബില്‍, 'വിക്രം' കാണാനായി ആരാധകരുടെ കാത്തിരിപ്പ്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 31 മെയ് 2022 (13:09 IST)

കമല്‍ഹാസന്റെ 'വിക്രം' റിലീസിന് മുമ്പേ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ഒ.ടി.ടി അവകാശങ്ങള്‍ വിറ്റുപോയത് വമ്പന്‍ തുകയ്ക്ക്.


വ്യത്യസ്ത ഭാഷകളില്‍ നിര്‍മ്മിച്ച ചിത്രം സാറ്റ്‌ലൈറ്റിലും ഒടിടിയിലുമായി 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍, ഗായത്രി ശങ്കര്‍, അര്‍ജുന്‍ ദാസ്, ചെമ്പന്‍ വിനോദ്, ഹരീഷ് പേരടി തുടങ്ങിയ താരനിര തന്നെ ഉണ്ട് ചിത്രത്തില്‍.

കേരളത്തിലെ വിതരണാവകാശം ഷിബു തമീന്‍സ് റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സിനാണ് സ്വന്തമാക്കിയിരിക്കുന്നത്.ജൂണ്‍ 3ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :