സ്വന്തം കഥ വായിക്കാൻ പൃഥ്വിരാജിന് ടൈം ഇല്ലേ? നിരാശപ്പെടുത്തി 'ഖലീഫ'
ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്
Khalifa Movie Review
അങ്ങനെ മലയാളത്തിലെ ഓണം റിലീസായി 'ഖലീഫ' എത്തി. നായകനായി പൃഥ്വിരാജ് സുകുമാരൻ, കാമിയോ വേഷങ്ങളിൽ മോഹൻലാലും ടൊവിനോ തോമസും ! മലയാളികൾക്ക് 'ഖലീഫ' കാത്തിരിക്കാൻ ഇതിലും വലിയ എന്ത് കാരണം വേണം? എന്നാൽ ആദ്യ ഷോയ്ക്ക് ശേഷമുള്ള മിക്ക പ്രേക്ഷക പ്രതികരണങ്ങളും ഈ ബിഗ് ബജറ്റ് ചിത്രം അമ്പേ നിരാശപ്പെടുത്തിയെന്നാണ്.
ഉള്ളടക്കം
സ്വർണ്ണക്കടത്തുകാർ തമ്മിലെ കുടിപ്പകയും സ്വർണ്ണക്കടത്തിലെ രാഷ്ട്രീയ സ്വാധീനവും അവർ തമ്മിലുള്ള പ്രതികാരവുമെല്ലാം പ്രതിപാദിക്കുന്ന 'ഖലീഫ' ഒരു റിവഞ്ച് ആക്ഷൻ ത്രില്ലറാണ്. ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ വൈശാഖ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അമ്പേ മോശം കഥ
ഒരുപക്ഷേ 25 വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയിരുന്നെങ്കിൽ ഈ കഥ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമായിരുന്നു എന്നാണ് 'ഖലീഫ'യ്ക്ക് കിട്ടുന്ന ട്രോൾ. സ്ഥിരം ശൈലിയുള്ള കഥ, നാടകീയത മുഴച്ചുനിൽക്കുന്ന തിരക്കഥയും സംഭാഷണവും. 'ഖലീഫ'യുടെ ഏറ്റവും മോശം വശവും ഇതാണ്.
ഇമോഷണൽ കണക്ഷൻ
പ്രേക്ഷകരുമായി യാതൊരു ഇമോഷണൽ കണക്ഷനും ബിൽഡ് ചെയ്യാൻ 'ഖലീഫ'യുടെ കഥ പറച്ചിലിനു സാധിച്ചിട്ടില്ല. പലപ്പോഴും ക്ലീഷേ സ്റ്റോറി ടെല്ലിങ് പ്രേക്ഷകരെ മുഷിപ്പിക്കുന്നുണ്ട്. കഥാപാത്രങ്ങളോടൊന്നും യാതൊരു അടുപ്പവും പ്രേക്ഷകർക്ക് തോന്നാത്ത രീതിയിലുള്ള കഥ പറച്ചിൽ.
പോസിറ്റീവ്
'ഖലീഫ'യുടെ പോസിറ്റീവ് സൈഡുകൾ നോക്കിയാൽ ആദ്യത്തേത് ജേക്‌സ് ബിജോയിയുടെ പശ്ചാത്തല സംഗീതം തന്നെയാണ്. തിയറ്ററുകളിൽ പ്രേക്ഷകരെ എൻഗേജ് ചെയ്യിപ്പിക്കുന്നത് ജേക്‌സ് ബിജോയ് നൽകിയ മാസ് പശ്ചാത്തല സംഗീതമാണ്. മോഹൻലാലിന്റെ കാമിയോ വേഷമാണ് തിയറ്ററുകളിൽ വലിയൊരു ചലനമുണ്ടാക്കിയത്. അപ്പോഴേക്കും സിനിമയുടെ ഗതി നിർണയിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ആക്ഷൻ രംഗങ്ങളിൽ പൃഥ്വിരാജ് മികച്ചുനിന്നെങ്കിലും പല ഫൈറ്റ് സീനുകളും പ്രേക്ഷകരിൽ യാതൊരു ഇംപാക്ടും ഉണ്ടാക്കാത്തതായിരുന്നു.
തിയറ്ററിൽ കാണണോ?
ഓണത്തിനു ഫാമിലിയായി കാണാനാണെങ്കിൽ 'ഖലീഫ' ഒരു ചോയ്‌സ് ആയിരിക്കില്ല. സാങ്കേതികമായി അൽപ്പം മികവ് പുലർത്തുന്നതിനാൽ യുവ പ്രേക്ഷകർക്ക് ചിത്രം അൽപ്പമെങ്കിലും എൻഗേജ്‌മെന്റ് ആയേക്കും. Also Read: പാറ്റ പേടിയിൽ മോദിയും കൂട്ടരും; ഓരോ കേന്ദ്രമന്ത്രിമാർ സർവകലാശാലകൾ സന്ദർശിക്കും