1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. One Died in Thiruvananthapuram lightning

തിരുവനന്തപുരത്ത് ഇടിമിന്നലിൽ ഒരു മരണം

One Died in Thiruvananthapuram lightning
തിരുവനന്തപുരത്ത് വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. നെയ്യാറ്റിൻകരയിൽ മൂന്ന് പേർക്കും പൊന്മുടിൽ ഒരൾക്കുമാണ് ഇടിമിന്നലേറ്റത്. നെയ്യാറ്റിൻകര കുന്നത്തുകാൽ നാറാണിയിൽ വീടിന്റെ ചുറ്റുമതിൽ നിർമാണത്തിനിടെയുണ്ടായ അപകടത്തിൽ, വിൻസെന്റ് (52) ആണ് മരിച്ചത്. 
 
പാറശ്ശാല സ്വദേശികളാണ് മൂന്ന് പേരും. ജോലി തുടരുന്നതിനിടെ വിൻസെന്റിനും മറ്റ് രണ്ടുപേർക്കും മിന്നലേൽക്കുകയായിരുന്നു. തുടർന്ന് മൂന്ന് പേരെയും ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിൻസെന്റിന്റെ ജീവൻ രക്ഷിക്കാനായില്ല. ഇദ്ദേഹത്തോടൊപ്പം നിർമാണ ജോലിയിൽ പങ്കാളികളായിരുന്ന മൂന്ന് പേർക്കാണ് പരിക്കേറ്റത്.
അടുത്ത ലേഖനം
October Month Bank Holidays: ഈ മാസം ഒൻപത് ദിവസങ്ങളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും, ശ്രദ്ധിക്കുക