അനുബന്ധ വാര്‍ത്തകള്‍
- മുഖത്ത് മുറിപ്പാടുകളുമായി റോഷന് മാത്യു, 'കുരുതി' റിലീസ് പൃഥ്വിരാജ് ഇന്ന് പ്രഖ്യാപിക്കും
- റിലീസ് പ്രഖ്യാപിച്ച് 'വൂള്‍ഫ്', വേട്ടയാടാന്‍ ഒരുക്കി അര്‍ജുനും സംയുക്തയും ഷൈനും !
- 'സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി'; മമ്മൂട്ടിയോട് നന്ദി പറഞ്ഞ് വൂള്‍ഫ് ടീം!
- പൃഥ്വിരാജിന്റെ 'കുരുതി' ടീസര്‍ ഇന്ന് !
- പൃഥ്വിരാജിന്റെ 'കുരുതി' ഒരുങ്ങുന്നു, ടീസര്‍ ഏപ്രില്‍ 3ന്
'വൂള്‍ഫ്' റിലീസ് നാളെ, പുതിയ ടീസര്‍ പുറത്തുവിട്ട് അര്‍ജുന്‍ അശോകന്‍
വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി റിലീസ് പ്രഖ്യാപിച്ച ചിത്രമാണ് വൂള്‍ഫ്. ഏപ്രില്‍ 18ന് സീ കേരളത്തില്‍ സിനിമ കാണാം. അന്നേ ദിവസം വൈകുന്നേരം 3 30നാണ് പ്രദര്‍ശനം. ചിത്രത്തിന്റെ പുതിയ ടീസര്‍ അര്‍ജുന്‍ അശോകന്‍ പങ്കുവെച്ചു.സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അപ്രതീക്ഷിത സംഭവങ്ങളും സസ്‌പെന്‍സും നിറഞ്ഞ പക്ക ത്രില്ലര്‍ ചിത്രമാണെന്നാണ് സൂചന അടുത്തിടെ പുറത്തുവന്ന ട്രെയിലര്‍ നല്‍കിയിരുന്നു.
പ്രശസ്ത നോവലിസ്റ്റ് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഷാജി അസീസ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രഞ്ജിന്‍ രാജ് ആണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ്. ചുരുങ്ങിയ കഥാപാത്രങ്ങള്‍ മാത്രമുള്ള ഇമോഷണല്‍ ത്രില്ലര്‍ ആണെന്നും പറയപ്പെടുന്നു.